അനിയത്തിയെ കൂടി വിവാഹം ചെയ്യണമെന്ന് വധു; ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്ത് വരന്‍; ഒടുവില്‍ അറസ്റ്റ്, കാരണം ഇത്

 



കോലാര്‍: (www.kvartha.com 17.05.2021) അനിയത്തിയെ കൂടി വിവാഹം ചെയ്യണമെന്ന വധുവിന്റെ ആവശ്യപ്രകാരം ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്ത വരന്‍ ഉമാപതി ഒടുവില്‍ അറസ്റ്റിലായി. സംഭവത്തിന്റെ കാരണം ഇതാണ്. സഹോദരിമാരില്‍ ഓരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 

മേയ് 7ന് കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ട് വെക്കുകയായിരുന്നു. 

അനിയത്തിയെ കൂടി വിവാഹം ചെയ്യണമെന്ന് വധു; ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്ത് വരന്‍; ഒടുവില്‍ അറസ്റ്റ്, കാരണം ഇത്


സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാല്‍ ലളിതയോടൊപ്പമായിരിക്കും മുഴുവന്‍ സമയവും. അതിനാല്‍ തന്നെ ഇരുവരും തമ്മില്‍ അഗാഡമായ ആത്മബന്ധവുമുണ്ടായിരുന്നു. ലളിതയുടെ ആവശ്യം വീട്ടില്‍ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം നല്‍കി. തുടര്‍ന്ന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലില്‍ വെച്ച് ഒരുമിച്ച് വിവാഹം കഴിച്ചു.  

പിന്നീട് വിവാഹത്തിന്റെ വിഡിയോ വൈറലായതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. ഇതില്‍ ഒരാള്‍ക്ക് സംസാര ശേഷിയും ഇല്ലായിരുന്നു.

Keywords:  News, National, India, Karnataka, Marriage, Police, Arrested, Grooms, Minor wedding, Groom marries both siblings at the same venue, arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia