കനത്ത മഞ്ഞുവീഴ്ചയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു; നിശ്ചയിച്ച വിവാഹത്തിനായി വധുവിന്റെ ഗൃഹത്തിലേക്ക് വരനും കൂട്ടരും നടന്നത് കിലോമീറ്ററുകള്‍
Jan 30, 2020, 13:23 IST
ചമോലി: (www.kvartha.com 30.01.2020) കനത്ത മഞ്ഞുവീഴ്ചയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് നിശ്ചയിച്ച വിവാഹത്തിനായി വധുവിന്റെ ഗൃഹത്തിലേക്ക് വരനും കൂട്ടരും നടന്നത് കിലോമീറ്ററുകള്‍. ഉത്തരാഖണ്ഡിലെ ചമോലിയില്‍ ബിര്‍ജയിലുള്ള വധുവിന്റെ ഗൃഹത്തിലേക്കാണ് ലുന്താരയില്‍ നിന്നും വരനും കൂട്ടരും എത്തിയത്.
ജീവിതത്തിലെ മഹത്തായ നിമിഷത്തിനായി നാല് കിലോമീറ്റര്‍ ദൂരമാണ് കനത്ത മഞ്ഞിലൂടെ നടന്നത്. മഞ്ഞ് ദേഹത്ത് വീഴുന്നത് തടയാന്‍ വരന്‍ ഒരു കുടയും ചൂടി.
മഞ്ഞുവീഴ്ചയും കഠിനമായ തണുപ്പുമൊക്കെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലും ആഘോഷങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. കനത്ത മഞ്ഞിലൂടെ നടന്നു നീങ്ങുന്ന ചിത്രം വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
Keywords: News, National, Snow Fall, Grooms, Bride, Marriage, Uttarakhand, Chamoli, Travel, Winter, Groom Walks 4 km To Bride's Home As Roads Were Blocked Due To Snowfall

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.