GST on goods | 'നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി പിന്‍വലിക്കണം'; എളമരം കരീം രാജ്യസഭയില്‍ നോടീസ് നല്‍കി

 


ന്യൂഡെല്‍ഹി: (www.kvartha.com) അരി ഉള്‍പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  എളമരം കരീം എംപി രാജ്യസഭയില്‍ അടിയന്തിര പ്രമേയ നോടീസ് നല്‍കി. ജനങ്ങളെ വലയ്ക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
                 
GST on goods | 'നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി പിന്‍വലിക്കണം'; എളമരം കരീം രാജ്യസഭയില്‍ നോടീസ് നല്‍കി

കേന്ദ്ര സര്‍കാര്‍ ജിഎസ്ടി ചുമത്തിയതോടെ തിങ്കള്‍ മുതല്‍ അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടി. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനത്തിന് ഇത് കൂനിന്‍മേല്‍ കുരുവാകും. പ്രധാനമായും പായ്കറ്റിലുള്ളവ വാങ്ങുന്നവരെയാണ് വിലക്കയറ്റം ബാധിക്കുക. 

അഞ്ച്,12, 18 സ്ലാബിലാണ് നിരക്കുയര്‍ത്തിയത്. ധനികരെ പ്രീണിപ്പിക്കാന്‍ ആഡംബരവസ്തുക്കള്‍ക്കുള്ള 28 ശതമാനം ജിഎസ്ടി കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാന്‍ ഈ നികുതി വര്‍ധിപ്പിക്കണമെന്ന പൊതുനിര്‍ദേശം പാലിക്കാതെയാണ്  അവശ്യസാധനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത്. ജൂണില്‍ ചണ്ഡീഗഢില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചത്.

Keywords: #Short-News, GST on consumer goods should be withdrawn; Elamaram Karim issued notice in the Rajya Sabha, Newdelhi, National, News, Top-Headlines, Latest-News, GST, Short-News, Food, Notice, Central Government, Rajyasabha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia