Dismissed | 'ഭാര്യാ സഹോദരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമം'; എസ് ഐയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
Sep 12, 2022, 13:11 IST
ഗൂഡല്ലൂര്‍: (www.kvartha.com) ഭാര്യാ സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ് ഐ യെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗൂഡല്ലൂര്‍ സ്റ്റേഷനിലെ എസ് ഐ ഈറോഡ് അപ്പക്കോടല്‍ സ്വദേശി വെങ്കിടാചല(35)ത്തെയാണ് കോയമ്പത്തൂര്‍ കാര്‍ഗോ ഡി ഐ ജി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത്. വെങ്കിടാചലത്തിന്റെ ഭാര്യ 2018-ല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2018-ല്‍ ഗോപിച്ചെട്ടിപ്പാളയം പ്രൊഹിബിഷന്‍ ഡിവിഷനില്‍ എസ് ഐ ആയി ജോലി ചെയ്യുന്നതിനിടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ അനുജത്തിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ചുവെന്നാണ് എസ് ഐ ക്കെതിരെയുള്ള കേസ്.
ബി എഡ് വിദ്യാര്‍ഥിനിയായ യുവതിയെ മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിനുപോകാനെന്ന വ്യാജേന ഭാര്യയ്ക്കൊപ്പം കൂടെക്കൂട്ടുകയും തുടര്‍ന്ന് മധുരയ്ക്ക് മുന്നിലുള്ള പൊലീസ് ചെക് പോസ്റ്റില്‍ ഭാര്യയെ ഇറക്കിവിടുകയും അനിയത്തിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇതോടെ ഭാര്യ ചെക് പോസ്റ്റിലെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ചെക്‌പോസ്റ്റ് പൊലീസ് അന്തിയൂര്‍ പൊലീസില്‍ വിവരം കൈമാറി. പിന്നീട് മധുരയിലേക്കുള്ള യാത്രാമധ്യേ വെങ്കിടാചലത്തെ പൊലീസ് പിടികൂടുകയായിരുന്നു.
Keywords: Gudallur Sub Inspector dismissed from service, Chennai, Kidnap, Police, Complaint, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.