സൂറതിലെ തൊഴില്‍ശാലയില്‍ വാതകചോര്‍ച; 6 പേര്‍ മരിച്ചു, ഗുരുതരാവസ്ഥയിലായ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 



സൂറത്: (www.kvartha.com 06.01.2022) ഗുജറാതിലെ സൂറതിലെ തൊഴില്‍ശാലയില്‍ വാതകചോര്‍ച. സചിന്‍ ജിഐഡിസി മേഖലയിലെ തൊഴില്‍ശാലയിലുണ്ടായ വാതകചോര്‍ചയില്‍ ആറുപേര്‍ മരിച്ചു. വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ 25 പേരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വിശ്വപ്രേം പ്രിന്റിങ് മിലില്‍ പുലര്‍ചെയാണ് അപകടമുണ്ടായത്. വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയവര്‍ക്ക് പ്രത്യക വാര്‍ഡ് രൂപീകരിച്ച് ചികിത്സ പുരഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സൂറതിലെ തൊഴില്‍ശാലയില്‍ വാതകചോര്‍ച; 6 പേര്‍ മരിച്ചു, ഗുരുതരാവസ്ഥയിലായ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ഫാക്ടറിയിലെ ടാങ്കെറില്‍ നിറച്ചിരുന്ന രാസവസ്തു ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വാതകം മറ്റൊരു ടാങ്കിലേക്ക് മാറ്റിയപ്പോള്‍ ചോര്‍ന്നതാകാമെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords:  News, National, India, Gujarath, Labours, Death, Injured, Hospital, Gujarat: At least 6 dead, 25 in critical state after gas leak at Surat mill
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia