വിമാനത്തില്‍ പതിമൂന്നുകാരിയെ അപമാനിച്ച ബിജെപി നേതാവ് അറസ്റ്റില്‍
Jun 1, 2016, 10:10 IST
അഹമ്മദാബാദ്: (www.kvartha.com 01.06.2016) വിമാനത്തില്‍ വെച്ച് അപമാനിക്കപ്പെട്ടെന്ന 13 വയസ്സുകാരിയുടെ പരാതിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ഗാന്ധിനഗര്‍ ഘടകത്തിന്റെ ഉപാധ്യക്ഷനും 41 കാരനുമായ അശോക് മക്‌വാനാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഗോവയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പെണ്‍കുട്ടിയുടെ സീറ്റിനു തൊട്ടടുത്തിരുന്ന ആളാണ് അപമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വിമാനക്കമ്പനിയില്‍ നിന്നുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ മക്‌വാനയുടെ സുഹൃത്തിന്റെ പേരിലാണ് സീറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും പരസ്പരം സീറ്റ് മാറിയാണ് ഇരുന്നതെന്നു വ്യക്തമായെന്നും പോലീസ് പറഞ്ഞു.

Keywords: Flight, Airlines, BJP, NDA, Leader, Minor girls, Girl, Woman, Police, Arrested, National, India, Abuse, Molestation, Gujarat,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.