Bridge Tragedy | ഗുജറാതിലെ പാലം ദുരന്തം: ബിജെപി ലോക്‌സഭാ എംപിക്ക് നഷ്ടപ്പെട്ടത് 12 ബന്ധുക്കളെ
Oct 31, 2022, 17:11 IST
മോർബി: (www.kvartha.com) ഗുജറാതിലെ മോർബി ടൗണിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി ലോക്‌സഭാ അംഗം മോഹൻ കുന്ദരിയയ്ക്ക് നഷ്ടപ്പെട്ടത് 12 ബന്ധുക്കളെ. അപകടത്തിൽ ഇതുവരെ 141 പേർ മരിച്ചതായി പൊലീസ് അറിയിച്ചു. ദുരന്തത്തിന് ഇരയായ 12 പേരിൽ അഞ്ച് പേർ കുട്ടികളും നാല് പേർ സ്ത്രീകളും മൂന്ന് പേർ പുരുഷന്മാരുമാണെന്ന് എംപി പറഞ്ഞു.
'എല്ലാവരും മൂത്ത സഹോദരന്റെ അടുത്ത ബന്ധുക്കളാണ്. ജ്യേഷ്ഠന്റെ ഭാര്യാസഹോദരന്റെ നാല് പെൺമക്കളും അവരിൽ മൂന്ന് പേരുടെ ഭർത്താക്കന്മാരും അഞ്ച് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്കര താലൂകിൽ പെട്ട ഇവർ മോർബിയിലാണ് താമസിച്ചിരുന്നത്. അവധി ദിനമായതിനാൽ ഞായറാഴ്ച സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോഴാണ് 12 പേരും ദുരന്തത്തിന് ഇരയായത്.

Keywords: Gujarat Bridge Tragedy: An MP Lost 12 Family Members, National, Gujarat, News, Top-Headlines, Tragedy, BJP, Lok Sabha, MP, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.