വിരമിക്കാന്‍ 3 ദിവസം ബാക്കി; മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഡെല്‍ഹി പൊലീസ് കമീഷണര്‍
Jul 28, 2021, 09:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.07.2021) മുന്‍ സി ബി ഐ ഡയറക്ടര്‍ രാകേഷ് അസ്താനയെ ഡെല്‍ഹി പൊലീസ് കമിഷണറായി കേന്ദ്ര സര്‍കാര്‍ നിയമിച്ചു. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച് ഐ പി എസ് ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് അപ്രതീക്ഷിതമായി പൊലീസ് കമിഷണറായി നിയമിച്ചത്. നിലവില്‍ അതിര്‍ത്തി സുരക്ഷാ സേന(ബി എസ് എഫ് ) ഡയറക്ടറാണ് അസ്താന.
ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡെല്‍ഹി പൊലീസിന്റെ തലപ്പത്തെ നിയമനം. ജൂലായ് 31നാണ് അസ്താന വിരമിക്കുന്നത്. മറ്റേതെങ്കിലും വകുപ്പില്‍ നിന്ന് ഡെല്‍ഹി പൊലീസിന്റെ ഉന്നത പദവി ലഭിക്കുന്ന മൂന്നാമത്തെ ഓഫീസറാണ് അസ്താന. ബാലാജി ശ്രീവാസ്തവയ്ക്ക് ഡെല്‍ഹി പൊലീസിന്റെ കമീഷണര്‍ പദവി നല്‍കുമെന്നാണ് കരുതിയിരുന്നത്.
2019 ജനുവരിയില്‍ സി ബി ഐ സ്‌പെഷല്‍ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വര്‍മയുമായി കൊമ്പ് കോര്‍ത്തതു വിവാദമായി. അസ്താനയെ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് അലോക് വര്‍മ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വര്‍മയ്‌ക്കൊപ്പം സി ബി ഐയില്‍ നിന്നു പുറത്തുപോയ അസ്താനയെ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചു.
പ്രധാനമന്ത്രി പറയുന്നത് അതേപടി നടപ്പാക്കുന്നയാളാണ് അസ്താനയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും വളരെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് അസ്താന. ഡെല്‍ഹിക്ക് പുറത്ത് നിന്നുള്ള അസ്താന മേധാവിയായി നിയമിതനാകുന്നതില്‍ ഡെല്‍ഹി പൊലീസിനിടയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് റിപോര്‍ടുകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.