Resigned | ഗുജറാതില്‍ കോണ്‍ഗ്രസ് എം എല്‍ എ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

 


വഡോദര: (KVARTHA) ഗുജറാതില്‍ കോണ്‍ഗ്രസ് എം എല്‍ എ രാജിവെച്ചു. ആനന്ദ് ജില്ലയിലെ ഖംഭാത് മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ചിരാഗ് പാട്ടീലാണ് രാജിവെച്ചത്. സ്പീകര്‍ ശങ്കര്‍ ചൗധരിക്ക് മുമ്പാകെ രാജി സമര്‍പ്പിക്കാനെത്തിയ ചിരാഗ് പാട്ടീലിനൊപ്പം ബിജെപി ഗുജറാത് ഉപാധ്യക്ഷന്‍ ഭാരത് ബോഘ്രയും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ചിരാഗ് ബിജെയിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ചിരാഗ് പാട്ടീല്‍ ഇതു സംബന്ധിച്ച് ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ചിരാഗിന്റെ രാജിയോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 17-ല്‍ നിന്ന് 16 ആയി കുറഞ്ഞു.


Resigned | ഗുജറാതില്‍ കോണ്‍ഗ്രസ് എം എല്‍ എ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

യുവമോര്‍ച നേതാവായിരുന്ന ചിരാഗ് പാട്ടീല്‍ 2022-ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയുടെ സിറ്റിങ് എംഎല്‍എയായ മഹേഷ് റാവലിനെ പരാജയപ്പെടുത്തിയാണ് ചിരാഗ് പാട്ടീല്‍ എംഎല്‍എ സ്ഥാനത്തേക്കെത്തുന്നത്.

Keywords:  Gujarat Congress MLA Chirag Patel resigns, triggers speculation he may join BJP, Gujrat, News, Resignation, Speaker, Congress, BJP, Politics, Assembly Election, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia