എനിക്കും ഗുജറാത്തിലെ പോലീസുകാര്‍ക്കും നല്ല ദിനങ്ങള്‍: വന്‍സാര

 


അഹമ്മദാബാദ്: (www.kvartha.com 18/02/2015) വിവാദ നായകനും മുന്‍ ഐപിഎസ് ഓഫീസറുമായ ഡിജി വന്‍സാര ജയില്‍ മോചിതനായി. ഇസ്രത്ത് ജഹാന്‍, സൊറാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായ വന്‍സാര കഴിഞ്ഞ ഏഴര വര്‍ഷമായി ജയിലിലായിരുന്നു.

എനിക്കും ഗുജറാത്തിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്ല ദിനങ്ങള്‍ വന്നുവെന്നാണ് ജയില്‍ മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട വന്‍സാര പറഞ്ഞത്.

രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഗുജറാത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ചിലര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ സംസ്ഥാനങ്ങളിലേയും പോലീസുകാര്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷമായി ഗുജറാത്ത് പോലീസിനെ മുന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ് വന്‍സാര പറഞ്ഞു.
എനിക്കും ഗുജറാത്തിലെ പോലീസുകാര്‍ക്കും നല്ല ദിനങ്ങള്‍: വന്‍സാര
ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലാണെന്നും എന്നാല്‍ ഗുജറാത്തിലെ ഏറ്റുമുട്ടലുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും വന്‍സാര കൂട്ടിച്ചേര്‍ത്തു.

SUMMARY: Controversial ex-IPS officer D G Vanzara, an accused in the fake encounter cases of Ishrat Jahan and Soharabuddin Sheikh, on Wednesday walked out of the Sabarmati Central Jail here after spending almost seven and half years in prison.

Keywords: DG Vansara, Gujrath Riot, Israth Jahan Encounter, Sorahbudheen Encounter,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia