ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി: ഗുജറാത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

 


ഹൈദരാബാദ്: ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനക്കേസില്‍ യാതൊരു തുമ്പും ലഭിക്കാതെ നിരാശരായി ഇരിക്കുമ്പോഴാണ് പ്രമുഖ ന്യൂസ് ചാനലിലേയ്ക്ക് ഒരു ഇമെയില്‍ വരുന്നത്. ലഷ്‌കര്‍ഇതോയിബ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് അയച്ച മെയില്‍ ഹൈദരാബാദ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. കൂടാതെ നഗരത്തില്‍ നാലിടത്തും ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണിയും മുഴക്കി. നിയമസഭാ മന്ദിരം, കാലുപുര്‍ റെയില്‍ വേ സ്‌റ്റേഷന്‍, ധര്‍മസിംഗ് ദേശായി യൂണിവേഴ്‌സിറ്റി (നാദിയാദ്), ബിജെ മെഡിക്കല്‍ കോളേജ് (അഹമ്മദാബാദ്) എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. സ്‌ഫോടനം നടത്താതിരിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നും മെയിലില്‍ ആവശ്യമുന്നയിച്ചു. നാലു മൊബൈല്‍ നമ്പറുകളും മെയിലില്‍ ഉള്‍പ്പെടുത്തിയിരുന്നു.


മെയില്‍ വായിച്ച ന്യൂസ് ചാനല്‍ അധികൃതര്‍ മെയില്‍ ഉടന്‍ തന്നെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് അയച്ചു. ഉടനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പോലീസും സം യുക്തമായി അന്വേഷണം ആരംഭിച്ചു. നാദിയാദിലുള്ള മെയില്‍ അയച്ചയാളുടെ ഐപി അഡ്രസ് വച്ച് പോലീസ് അന്വേഷണം ദ്രുതഗതിയില്‍ മുന്‍പോട്ട് നീങ്ങി. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ മെയില്‍ അയച്ചത് സൈബര്‍ കഫേയില്‍ നിന്നുമാണെന്ന് വ്യക്തമായി. വാനിയാവാദ് റോഡിലുള്ള കഫേയില്‍ നിന്നുമായിരുന്നു മെയില്‍ അയച്ചത്. അവിടെനിന്നും കഫേയിലെത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഒടുവില്‍ പോലീസ് ലഷ്‌കര്‍ഇതോയിബ ഭീകരനെ പിടികൂടാന്‍ സര്‍വ്വ സന്നാഹങ്ങളോടെയും നാദിയാദിലുള്ള യശസ്വി ഫ്‌ലാറ്റിലെത്തി. ലഷ്‌കര്‍ ഭീകരനായ ശിവം വ്യാസിനെ കൈയ്യോടെ പൊക്കി.

തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് ലഷ്‌കര്‍ ഭീകരന്‍ പാവമൊരു കാമുകനാണെന്ന് പോലീസിന് മനസിലായത്. ശിവം വ്യാസ് ഒരു പെണ്‍കുട്ടിയുമായി കടുത്ത പ്രണയത്തിലായിരുന്നു. ഒടുവില്‍ പ്രണയം പെണ്‍കുട്ടിയുടെ വീട്ടിലറിഞ്ഞു. ഭീഷണിയും തല്ലുമായി പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി. മേലില്‍ പെണ്‍കുട്ടിയുമായി യാതൊരു ബന്ധവും പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി: ഗുജറാത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍ഇതിനിടയിലാണ് ഹൈദരാബാദില്‍ ഇരട്ട സ്‌ഫോടനമുണ്ടായതും ലഷ്‌കര്‍ഇതോയിബയും ഇന്ത്യന്‍ മുജാഹിദ്ദീനും താരങ്ങളായതും. അപ്പോഴാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കിട്ട് നല്ലൊരു പണികൊടുക്കാനുള്ള ബുദ്ധി ശിവത്തിന്റെ തലയിലുദിച്ചത്. ശത്രുക്കളായ നാലു ബന്ധുക്കളുടേയും മൊബൈല്‍ നമ്പര്‍ വച്ച് ലഷ്‌കര്‍ഇതോയിബയുടെ പേരില്‍ മെയില്‍ അയച്ചു. പോലീസ് ഉടനെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് ശിവം കരുതിയത്. എന്നാല്‍ സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ തേടിയെത്തുമെന്ന് പാവം കാമുകന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

SUMMARY: In Saturday's message to the TV channel, the accused identified himself as a Lashkar-e-Taiba operative. He owned responsibility for the recent Hyderabad blasts and warned the state police of further attacks in Gujarat. The mail said the terror outfit planned to plant explosives at four places: the state legislative assembly, Kalupur railway station, Dharmsinh Desai University (DDU) in Nadiad and BJ Medical College in Ahmedabad. It demanded Rs 50 crore for averting the attack. The mail contained four mobile numbers, identified as those of the senders.

Keywords: National news, TV channel, Accused, Lashkar-e-Taiba operative, Owned, Responsibility, Hyderabad blasts, Warned, State police, Gujarat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia