Found Dead | 'ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു'; പിന്നാലെ എന്‍ജിനീയറായ യുവതി മരിച്ച നിലയില്‍

 


ഗാന്ധിനഗര്‍: (www.kvartha.com) എന്‍ജിനീയറായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്താന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്റ(28) ആണ് മരിച്ചത്. ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചതിന് പിന്നാലെ യുവതി സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് രിപോര്‍ട്. ഗുജറാതിലെ അഹ് മദാബാദ് ജില്ലയിലാണ് സംഭവം.

പൊലീസ് പറയുന്നത്: 2022 ഫെബ്രുവരി 10ന് ഒരു അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം സംഗീത ലഖ്റയെ സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Found Dead | 'ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു'; പിന്നാലെ എന്‍ജിനീയറായ യുവതി മരിച്ച നിലയില്‍

താന്‍ നേരിട്ട ദുരനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സമ്മര്‍ദം താങ്ങാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. യുവതിയുടെ പിതാവ് രമേഷ് പരാതി നല്‍കിയിട്ടുണ്ട്. 

തന്റെ മകളുടെ ഭര്‍തൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേര്‍ന്ന് സംഗീതയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണശേഷം സംഗീത വിഷാദത്തിലായിരുന്നുവെന്നും രമേശ് ആരോപിച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ പരിഹസിക്കപ്പെട്ടതില്‍ മടുത്തുവെന്നും തുടര്‍ന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയെന്നും സംഗീതയുടെ പിതാവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.

Keywords: News, National, Death, Found dead, Woman, Sati, Complaint, Police, Gujarat: Forced To Become Sati By In-Laws; Woman Engineer Found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia