ബീഫ് ആരോഗ്യത്തിന് ഹാനീകരമെന്ന് 'ഖുര്‍ആന്‍ വചനം!' അതും ഗുജറാത്തില്‍!
Sep 8, 2015, 15:57 IST
അഹമ്മദാബാദ്: (www.kvartha.com 08.09.2015) ബീഫ് ആരോഗ്യത്തിന് ഹാനീകരമാണെന്ന വചനവുമായി അഹമ്മദാബാദില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റേയും ഇസ്ലാമീക ചിഹ്നമായ നിലാവും നക്ഷത്രവും പോസ്റ്ററിലുണ്ട്. ബീഫ് ആരോഗ്യത്തിന് ഹാനീകരമാണെന്ന വചനം ഖുര്‍ ആനിലേതാണെന്ന വാദം സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്.
ഉര്‍ദ്ദുവിലാണ് വചനങ്ങള്‍. ജന്മാഷ്ടമി പ്രമാണിച്ച് മുസ്ലീങ്ങള്‍ക്ക് ആശംസ അറിയിക്കുന്ന പോസ്റ്ററിലാണ് വചനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോസേവ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡിന്റെ പേരാണ് പോസ്റ്ററിലുള്ളത്.
ഗോക്കളെ ബഹുമാനിക്കണം. അതിന്റെ പാലും നെയ്യും വെണ്ണയും രോഗശമനത്തിന് ഉപയോഗിക്കുന്നവയാണ്. എന്നാല്‍ അതിന്റെ മാസം നിരവധി രോഗങ്ങളുണ്ടാക്കും എന്ന വാക്യമാണ് പോസ്റ്ററിലുള്ളത്.
ഇത്തരമൊരു വചനം ഖുര്‍ ആനില്‍ ഇല്ലെന്ന് വ്യക്തമാക്കി മുഫ്തി അഹമ്മദ് ദെവ്ലാവി രംഗത്തെത്തി. ഓള് ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിലെ അംഗമാണിദ്ദേഹം.
പരിശുദ്ധ ഖുര്‍ ആനില്‍ ഇത്തരമൊരു വചനം ഞാന്‍ കണ്ടിട്ടില്ല. ഇത് ചിലപ്പോള്‍ ഒരു അറബിക് വാക്യമാകാം. പരിശുദ്ധ ഖുര്‍ ആനിലേതെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യംഅഹമ്മദ് ദെവ്ലാവി പറഞ്ഞു.
മറ്റൊരു മത നേതാവായ ഗുലാം മുഹമ്മദ് കോയയും ഇതിനെതിരെ രംഗത്തെത്തി. ഖുര്‍ ആനില്‍ ഇത്തരമൊരു വചനമില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി.
ഈ വചനത്തിന്റെ ഉല്‍ഭവം ഏതെന്ന് അന്വേഷിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഗോസേവ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡിന്റെ ചെയര്മാന് ഡോ വല്ലഭായ് കതിരിയയുടെ മറുപടി ഇപ്രകാരമായിരുന്നു.
ഹിന്ദിയിലും ഗുജറാത്തിലുമായി പ്രസിദ്ധീകരിച്ച 20 പേജുള്ള ഒരു ബുക്കില്‍ നിന്നുമാണിതെടുത്തത്. രാജ്കോട്ടിലെ വീട്ടിലാണിപ്പോള്‍ ആ ബുക്ക്. അതിന്റെ എഴുത്തുകാരന്റെ പേരോ പ്രാസാധകന്റെ പേരോ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ കതീരിയ ഇപ്പോള്‍ ഗാന്ധിനഗറിലാണുള്ളത്. ഇവിടെയാണ് ഗോസേവ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
SUMMARY: Posters with pictures of Gujarat Chief Minister Anandiben Patel and the Islamic symbol of the crescent moon and star have come up in an Ahmedabad locality with a message from the Gauseva and Gauchar Vikas Board, quoting a verse it claims is from the Quran. The text in Urdu says that beef is the cause of several diseases.
Keywords: Gujrat, Gujarat Chief Minister, Anandiben Patel, Islamic symbol, Crescent moon and star, Ahmedabad, Gauseva and Gauchar Vikas Board,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.