20കാരനായ മുസ്ലിം യുവാവിനൊപ്പം കഴിയാന്‍ ഹിന്ദു പെണ്‍കുട്ടിക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ അനുമതി
Nov 29, 2016, 21:39 IST
അഹ് മദാബാദ്: (www.kvartha.com 29.11.2016) 19 കാരിയായ ഹിന്ദു പെണ്‍കുട്ടിക്ക് 20 കാരനായ മുസ്ലിം യുവാവിനൊപ്പം കഴിയാന്‍ ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. ആര്‍ക്കും ഇവരുടെ മതത്തെ മാറ്റാന്‍ പറ്റില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് മാത്രമാണ് ഇതിന് മുന്നിലുള്ള ഒറ്റ വഴി- ജസ്റ്റിസ് അഖില്‍ കുറേഷി, ജസ്റ്റിസ് ബിരെന്‍ വൈഷ്ണവ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് തന്റെ സുഹൃത്തിനൊപ്പം കഴിയാന്‍ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. കോളജില്‍ ഒരുമിച്ച് പഠിച്ച ഇവര്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും പ്രണയത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതി ബലമായി പിടിച്ചു കൊണ്ടുപോയതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് ബനസ്‌കന്ത പോലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 21 വയസാകുമ്പോള്‍ കാമുകനെ വിവാഹം ചെയ്യുമെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. അതേസമയം 21 വയസാകുമ്പോള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നുള്ള സത്യവാങ് മൂലം നല്‍കാന്‍ യുവാവിനോട് കോടതി നിര്‍ദേശിച്ചു.
അഹ് മദാബാദ് ധനേര സ്വദേശിയാണ് 19 കാരി.
Keywords : Gujarat High Court, Girl, Youth, wedding, National, Gujarat High Court allowed Hindu girl to live-in with her Muslim boyfriend.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.