ഗുജറാത്തില്‍ ഇനിമുതല്‍ എടിഎമ്മിലൂടെ പണത്തിനു പകരം പാല്‍ വരും

 


ആനന്ദ്: ഗുജറാത്തില്‍ ഇനിമുതല്‍ എടിഎമ്മിലൂടെ പാലും വരും. അമുല്‍ ഡയറിയാണ് ഏത് സമയവും പാല്‍ ലഭ്യമാക്കുന്ന എടിഎം മെഷീന്‍ ഗുജറാത്തിലെ ആനന്ദില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പത്ത് രൂപയ്ക്ക് 300 മില്ലി ലിറ്റര്‍ പാക്കറ്റാണ് എടിഎം നല്‍കുക.
ഗുജറാത്തില്‍ ഇനിമുതല്‍ എടിഎമ്മിലൂടെ പണത്തിനു പകരം പാല്‍ വരുംആനന്ദിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ പാലിന്റെ വിതരണമുണ്ടാകാറില്ലെന്ന് പ്രദേശവാസിയായ കരണ്‍ സൂദ് പറഞ്ഞു. ഈ എടിഎമ്മിലൂടെ കാശിട്ട് പാലെടുക്കാമെന്ന സന്തോഷത്തിലാണിദ്ദേഹം. 24 മണിക്കൂറാണ് ഈ പാല്‍ എടിഎം പ്രവര്‍ത്തിക്കുക. ഇതിനോടകം തന്നെ എടിഎം ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായിക്കഴിഞ്ഞു.
SUMMARY: Anand: A 'Any Time Milk' machine has been installed at Anand's Amul Dairy in Gujarat and plans are underway to replicate the model across major cities of India as well. The machine dispenses a 300-ml pouch of fresh milk for Rs 10.
Keywords: India, Gujarath, Amul, ATM, Milk,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia