Police FIR | 'ഭർത്താവ് കടം വാങ്ങി, ഭാര്യയുടെ മാനം കവർന്നു'! വായ്‌പയെടുത്ത തുകയുടെ പലിശ അടക്കാത്തതിന് 'ശിക്ഷ' എന്ന നിലയിൽ പണമിടപാടുകാരൻ ഭാര്യയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി

 


രാജ്‌കോട്ട്: (www.kvartha.com) ഭർത്താവ് വാങ്ങിയ വായ്പയുടെ പലിശ അടയ്ക്കാത്തതിനെ തുടർന്ന് 37 കാരിയായ യുവതിയെ പണമിടപാടുകാരൻ തുടർച്ചയായി ബലാത്സംഗം ചെയ്തതായി പരാതി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ദമ്പതികളുടെ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
             
Police FIR | 'ഭർത്താവ് കടം വാങ്ങി, ഭാര്യയുടെ മാനം കവർന്നു'! വായ്‌പയെടുത്ത തുകയുടെ പലിശ അടക്കാത്തതിന് 'ശിക്ഷ' എന്ന നിലയിൽ പണമിടപാടുകാരൻ ഭാര്യയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി

പരാതി ഇങ്ങനെ

ഈ വർഷം ജനുവരി മുതൽ പ്രതി തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 'ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നു. 2021-ൽ ഭർത്താവ്, അജിത്‌സിൻഹ് ചാവ്‌ദ എന്നയാളിൽ നിന്ന് 50,000 രൂപ വാങ്ങിയിരുന്നു. പ്രതിദിനം 1500 രൂപ പലിശയായി നൽകണമെന്നായിരുന്നു വ്യവസ്ഥ. ജനുവരി വരെ ഡ്രൈവർ സ്ഥിരം പലിശ നൽകിയിരുന്നു. എന്നിരുന്നാലും, പിന്നീട് മറ്റ് ചില ചിലവുകൾ കാരണം സ്ഥിരമായി പലിശ നൽകാനായില്ല.

തുടർന്ന് വായ്പ നൽകിയ ചാവ്ദയുടെ സുഹൃത്തും പങ്കാളിയുമായ വഗാഡിയ എന്നയാൾ വീട്ടിൽ പതിവായി വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പലിശ അടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ വഗഡിയ തങ്ങളെ ഭീഷണിപ്പെടുത്തി. തന്നെ തട്ടിക്കൊണ്ടുപോയി കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞു. ഒരു ദിവസം, വഗാഡിയ വീട്ടിലെത്തി ഭർത്താവിന് പണം നൽകാൻ കഴിയുന്നില്ലെങ്കിൽ താനുമായി ശാരീരിക ബന്ധം പുലർത്തേണ്ടിവരുമെന്ന് പറഞ്ഞു. അതേ മാസം തന്നെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ബലമായി നെറ്റിയിൽ 'സിന്ദൂരം' ചാർത്തി അയാളുടെ ഭാര്യയായി പ്രഖ്യാപിച്ചു. ഇതിന് ശേഷം ഇയാൾ പലതവണ വീട്ടിലെത്തി ബലാത്സംഗം ചെയ്തു', യുവതി പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Keywords: Gujarat man fails to pay interest on loan; moneylender repeatedly assaults his wife as 'punishment', National,News,Top-Headlines,Latest-News,Police,FIR,Gujarat,Assault.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia