ഗുജറാത്തില്‍ ആദ്യഘട്ട പോളിംഗ് തുടങ്ങി

 


ഗുജറാത്തില്‍ ആദ്യഘട്ട പോളിംഗ് തുടങ്ങി
അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 87 സീറ്റുകളിലേയ്ക്കുള്ള പോളിംഗാണ് പുരോഗമിക്കുന്നത്. 846 മല്‍സരാര്‍ത്ഥികളാണ് ഇപ്രാവശ്യം നിയമസഭയിലേയ്ക്ക് മല്‍സരിക്കുന്നത്. 87 മണ്ഡലങ്ങളില്‍ 52 എണ്ണവും രാഷ്ട്രീയപ്രാധാന്യമുള്ള സൗരാഷ്ട്ര പ്രവിശ്യയിലാണ്. ബാക്കി 35 വടക്കന്‍ ഗുജറാത്തിലും.

21,261 പോളിംഗ് ബൂത്തുകളിലായി രാവിലെ എട്ടു മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. അഞ്ചു മണിയോടെ പോളിംഗ് പൂര്‍ത്തിയാകും. സൗരാഷ്ട്ര മേഖലയിലുള്‍പ്പെടുന്ന ഏഴ് ജില്ലകളിലെ 48 മണ്ഡലങ്ങളിലും ദക്ഷിണ ഗുജറാത്തില്‍ അഞ്ചു ജില്ലകളിലായുള്ള 35 സീറ്റുകളിലും അഹമ്മദാബാദ് ജില്ലയിലെ നാലിടത്തുമാണ് വോട്ടെടുപ്പ്. 87 സീറ്റുകളിലും ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 84 സീറ്റിലും കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി 83 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നരേന്ദ്ര മോഡി നയിക്കുന്ന ബിജെപിയുടെ വിധി സൗരാഷ്ട്ര മേഖലയിലെ വിജയ പരാജയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും.

അമേര്‍ലി, ഭവന്‍നഗര്‍, സുരേന്ദ്രനഗര്‍, രാജ്‌കോട്ട്, ജാംനഗര്‍, പോര്‍ബന്തര്‍, ജുനാഗഡ് എന്നിവടങ്ങളിലെ 48 സീറ്റുകള്‍ നിര്‍ണായകമായിരിക്കും. ഇതേസമയം, ബിജെപി വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേല്‍, നരേന്ദ്ര മോഡിയുടെ മുന്നേറ്റത്തിനു കനത്ത തിരിച്ചടിയേല്‍പ്പിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പട്ടേലിനു സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. എന്നാല്‍ സര്‍വേ ഫലങ്ങളില്‍ കാര്യങ്ങള്‍ മോഡിയ്ക്കു അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
SUMMERY: Ahmedabad: Almost half of Gujarat is exercising its franchise on Thursday for 87 seats in the first phase of the 182-member Gujarat Assembly elections where 1.81 crore voters will decide the fate of 846 candidates.

Keywords: National, Gujrath, Assembly Poll, Narendra Modi, Ahmedabad, Exercising, Franchise, Constituencies, Politically, Significant, Saurashtra region, South Gujarat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia