പഞ്ചാബ് ഭീകരാക്രമണം; ഏറ്റുമുട്ടല്‍ അവസാനിച്ചു; കൊല്ലപ്പെട്ടത് 9 പേര്‍; ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടി

 


ദിനാനഗര്‍: (www.kvartha.com 27/07/2015) പഞ്ചാബിലെ ദീനാനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 3 പോലീസുകാരും 3 സാധാരണക്കാരും 3 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ഒരു തീവ്രവാദിയെ പരിക്കുകളോടെ പിടികൂടി.

കഴിഞ്ഞ 8 വര്‍ഷത്തിനിടെ പഞ്ചാബിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. സൈനീക വേഷത്തിലെത്തിയ തീവ്രവാദികള്‍ ഒരു ബസിന് നേര്‍ക്കാണ് ആദ്യം വെടിവെച്ചത്. പിന്നീടിവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ഇരച്ചുകയറുകയായിരുന്നു.

പഞ്ചാബ് ഭീകരാക്രമണം; ഏറ്റുമുട്ടല്‍ അവസാനിച്ചു; കൊല്ലപ്പെട്ടത് 9 പേര്‍; ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടി

ഈ ആക്രമണത്തിലാണ് എസ്പി ഉള്‍പ്പെടെ 6 പോലീസുകാര്‍ കൊല്ലപ്പെട്ടത്.

പത്ത് മണിക്കൂറുകളോളം തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കയറി ഒളിച്ചു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

SUMMARY: DINANAGAR: The terror attack in Punjab's Dinanagar town ended on Monday evening, authorities said.

Keywords: Punjab, Terror attack, Policemen, Civilians, Terrorists
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia