റിക്ഷക്കാരന്റെ തല തല്ലിപ്പൊട്ടിച്ച സംഭവം: ട്രാഫിക് പോലീസുകാരന്‍ മാപ്പുപറഞ്ഞു

 


ഗുര്‍ഗാവൂണ്‍: ഹരിയാന മുഖ്യമന്ത്രി കടന്നുപോകേണ്ട റോഡിലെത്തിയ റിക്ഷക്കാരന്റെ തല തല്ലിപ്പൊട്ടിച്ച സംഭവത്തില്‍ ട്രാഫിക് പോലീസുകാരന്‍ മാപ്പുപറഞ്ഞു. സംഭവം എ.എ.പി ഏറ്റെടുത്തതോടെയാണ് ട്രാഫിക് പോലീസുകാരന്‍ മാപ്പുപറഞ്ഞത്. മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വാഹവ്യൂഹം കടന്നുപോകുന്ന റോഡില്‍ ഗതാഗത നിയന്ത്രണം നടത്തുന്നതിനിടയിലാണ് പോലീസുകാരന്‍ റിക്ഷയുമായെത്തിയ സഞ്ജു സാഹുവിനെ ലാത്തികൊണ്ട് തലയ്ക്കടിച്ചത്.
റിക്ഷക്കാരന്റെ തല തല്ലിപ്പൊട്ടിച്ച സംഭവം: ട്രാഫിക് പോലീസുകാരന്‍ മാപ്പുപറഞ്ഞുതലപൊട്ട് രക്തമൊഴുകിയ സഞ്ജുവിനെ പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് എ.എ.പി ആരോപിച്ചു. സംഭവം മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തതോടെ പോലീസുകാരന്‍ ക്ഷമ പറഞ്ഞു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലാത്തി അറിയാതെ പിറകിലൂടെയെത്തിയ റിക്ഷക്കാരന്റെ തലയില്‍ കൊള്ളുകയായിരുന്നുവെന്നാണ് പോലീസുകാരന്റെ വാദം. സഞ്ജുവിന്റെ ചികില്‍സ ചിലവുകള്‍ താന്‍ വഹിച്ചുകൊള്ളാമെന്നും പോലീസുകാരന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
SUMMARY: Gurgaon: A traffic policeman in Gurgaon, accused of thrashing a rickshaw puller who entered a road that had been cordoned off for Haryana Chief Minister Bhupinder Singh Hooda's convoy to pass, has written a note of apology, but claims that he accidentally hit the man.
Keywords: Aam Aadmi Party, AAP, Arvind Kejriwal, Bhupinder Singh Hooda, Gurgaon, Haryana Chief Minister, Ram Niwas, Rickshaw puller thrashed, Traffic cop, Traffic policeman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia