Bride Flees | വിവാഹിതയായത് 2 ദിവസം മുന്‍പ്; ഭര്‍തൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളുമായി നവവധു മുങ്ങിയതായി പരാതി

 


ന്യൂഡെല്‍ഹി: (KVARTHA) ഹരിയാനയിലെ ഗുരുഗ്രാമില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വര്‍ണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞതായി പരാതി. ഭര്‍തൃവീട്ടില്‍ നിന്ന് 1.5 ലക്ഷം പണവും ആഭരണങ്ങളുമായി തിങ്കളാഴ്ച വധു മുങ്ങിയെന്നാണ് ആരോപണം. സംഭവത്തില്‍ ബിലാസ്പൂര്‍ പൊലീസ് മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

തന്റെ ഇളയ മകന്‍ വിവാഹം ചെയ്ത പ്രീതിയാണ് പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതെന്ന് ബിലാസ്പൂര്‍ മേഖലയിലെ അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകന് നല്ലൊരു വധുവിനെ കണ്ടെത്തണമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അശോക് പറഞ്ഞിരുന്നു. അശോക് കുമാറിന്റെ സുഹൃത്ത് മനീഷ് പരിചയപ്പെടുത്തിയ മഞ്ജു എന്ന യുവതി വഴിയാണ് പ്രീതിയുടെ ആലോചന വന്നതെന്നും അശോക് ഉന്നയിക്കുന്നു.

മഞ്ജുവും പ്രീതി കൂടാതെ മറ്റൊരാളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നും സ്ത്രീധനം നല്‍കാന്‍ ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞു. സ്ത്രീധനം ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കി. പെണ്‍കുട്ടിയെ ഇഷ്ടമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും ഏല്‍പിച്ചു.

Bride Flees | വിവാഹിതയായത് 2 ദിവസം മുന്‍പ്; ഭര്‍തൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളുമായി നവവധു മുങ്ങിയതായി പരാതി

പിന്നീട് വിവാഹ രെജിസ്‌ട്രേഷനായി ജൂലൈ 26 ന് മഞ്ജുവും കൂട്ടാളിയും പ്രീതിയും ജജ്ജാര്‍ കോടതിയിലെത്തി. വിവാഹം കഴിഞ്ഞ് പുതിയ മരുമകളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ തങ്ങള്‍ രാത്രി ഒരു പാര്‍ടി നടത്തി. പിറ്റേ ദിവസം രാവിലെ മുതല്‍ പ്രീതിയെ കാണാതായെന്നുമാണ് അശോകിന്റെ പരാതി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപയും ആഭരണങ്ങളും കാണാനില്ലെന്നും മനസിലാക്കിയെന്നും അശോക് പറഞ്ഞു.

പ്രീതി, മഞ്ജു, മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Bride Flees | വിവാഹിതയായത് 2 ദിവസം മുന്‍പ്; ഭര്‍തൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളുമായി നവവധു മുങ്ങിയതായി പരാതി

Keywords: News, National, National-News, Local-News, Regional-News, Gurugram News, New Delhi, Bilaspur News, Bride, Flees, Cash, Jewellery, Second Day, Marriage, Police, Gurugram Bride Flees With Cash, Jewellery On Second Day Of Marriage: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia