Died | നിശാക്ലബിലെ മുറിയിൽ ജന്മദിനം ആഘോഷിക്കാൻ രാത്രി ഒത്തുകൂടി; രാവിലെ കണ്ടത് ഉടമയെയും ഒരു സ്ത്രീയെയും മരിച്ച നിലയിൽ; 2 സ്ത്രീകൾ അബോധാവസ്ഥയിൽ

 


ഗുരുഗ്രാം: (www.kvartha.com) നിശാ ക്ലബിനുള്ളിൽ ക്ലബ് ഉടമയെയും സ്ത്രീയെയും സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ്. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 3 ൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നാല് പേരും ക്ലബ് ഉടമയുടെ ജന്മദിനം മുറിക്കുള്ളിൽ ആഘോഷിക്കാൻ ഒത്തുകൂടിയിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകമാണോ അതോ അപകട മരണമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
           
Died | നിശാക്ലബിലെ മുറിയിൽ ജന്മദിനം ആഘോഷിക്കാൻ രാത്രി ഒത്തുകൂടി; രാവിലെ കണ്ടത് ഉടമയെയും ഒരു സ്ത്രീയെയും മരിച്ച നിലയിൽ; 2 സ്ത്രീകൾ അബോധാവസ്ഥയിൽ

പൊലീസ് പറയുന്നത്

'ഞായറാഴ്ച രാത്രി പിറന്നാൾ ആഘോഷിക്കാൻ സഞ്ജീവ് ജോഷി (50) എന്നയാൾ മൂന്ന് സ്ത്രീകളുമൊത്ത് തന്റെ ക്ലബായ നൈറ്റ് റൈഡറിൽ എത്തി. ആഘോഷങ്ങൾക്കുശേഷം മുറിക്കുള്ളിൽ കയറി രാത്രി അവിടെ കിടന്നിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ക്ലബിന്റെ ജീവനക്കാർ നാല് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ജോഷിയും മൂന്ന് സ്ത്രീകളിൽ ഒരാളും മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രിയിലെ തണുപ്പ് കാരണം മുറിയിൽ അടുപ്പ് കത്തിച്ചിരുന്നു. മുറിയിൽ വായുസഞ്ചാരത്തിനുള്ള ജനലോ മറ്റ് ഉപകരണങ്ങളോ ഇല്ലായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, അടുപ്പിലെ പുക കാരണം ശ്വാസംമുട്ടിയാണ് ഈ മരണങ്ങൾ സംഭവിച്ചതെന്നാണ് അനുമാനിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്', എസിപി ഡിഎൽഎഫ് വികാസ് കൗശിക് പറഞ്ഞു.

Keywords: Gurugram Club Owner, Woman Die Celebrating His Birthday. 2 Others Critical, National,News,Top-Headlines,Latest-News,New Delhi,hospital,Police,Woman, Found Dead.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia