Jailed | 'സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെ പെരുമാറി'; അമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടതായി പരാതി; മകന് ജീവപര്യന്തം തടവ് ശിക്ഷ
Apr 20, 2023, 09:16 IST
ഗുരുഗ്രാം: (www.kvartha.com) ഹരിയാനയില്‍ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന പരാതിയില്‍ മകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പ്രതിയ്ക്ക് ഇരുപതിനായിരം രൂപ പിഴയും ഗുരുഗ്രാം കോടതി ചുമത്തി.
മകന്റെ ക്രൂരപ്രവര്‍ത്തിയാണ് മറ്റൊരു മാര്‍ഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും
'കുടക്കീഴില് താന്‍ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകന് അമ്മയോട് പെരുമാറിയത്' എന്നും വിധിപ്രസ്താവത്തിനിടെ കോടതി പരാമര്‍ശിച്ചു.
പൊലീസ് പറയുന്നത്: 2020 നവംബര്‍ 16നാണ് വീട്ടമ്മയെ ഹരിയാനയിലെ പട്ടൗഡിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇവരുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. തന്റെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ലെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇയാള്‍ ആരോപിച്ചു.
ഭാര്യയുടെ മൂത്ത മകന് ലഹരിക്കടിമയാണെന്നും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇയാള്‍ പൊലീസില്‍ പറഞ്ഞു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 20 വര്‍ഷം മുന്‍പ് ആദ്യ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനെ സ്ത്രീ വിവാഹം ചെയ്തിരുന്നു.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റുമോര്‍ടം റിപോര്‍ട് പരിശോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. മൂത്ത മകനെ പ്രതിസ്ഥാനത്താക്കുന്ന ഒട്ടനവധി തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് ശേഖരിക്കാനായി.
2020 നവംബര്‍ 21ന് അറസ്റ്റിലായ ഇയാള്‍ക്കെതിരെ 18 പേരാണ് സാക്ഷിമൊഴി നല്‍കിയത്. ഇയാള്‍ കുറ്റം ചെയ്തതായി പിന്നീട് തെളിയുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime-News, Crime, Local News, Complaint, case, Molestation, Police, Arrested, Accused, Punishment, Fine, jailed, Court, Gurugram man handed life term for molesting woman, forcing her to kill self.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.