HC Verdict | ഗ്യാൻവാപി മസ്ജിദ് കേസിൽ അലഹബാദ് ഹൈകോടതിയുടെ നിർണായക വിധി; മുസ്ലിം പക്ഷം സമർപ്പിച്ച 5 ഹർജികളും തള്ളി
Dec 19, 2023, 11:59 IST
അലഹബാദ്: (KVARTHA) ഗ്യാൻവാപി മസ്ജിദ് കേസിൽ മുസ്ലീം പക്ഷത്തിന്റെ അഞ്ച് ഹർജികളും തള്ളി അലഹബാദ് ഹൈകോടതിയുടെ നിർണായക വിധി. ആറ് മാസത്തിനകം കേസിൽ വാദം പൂർത്തിയാക്കാൻ വാരണാസി കോടതിയോട് നിർദേശിക്കുകയും ചെയ്തു. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു പക്ഷത്തിന്റെ കേസ് വാരണാസി കോടതിയിൽ നിലനിൽക്കും.
ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെ മൂന്ന്, ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ രണ്ട് ഹർജികളാണ് ഹൈകോടതി പരിഗണിച്ചത്. ഹർജികളിൽ മൂന്നെണ്ണം 1991ൽ വാരാണസി കോടതിയിൽ ഫയൽ ചെയ്ത മസ്ജിദിന്റെ പരിപാലനവുമായി ബന്ധപ്പെട്ടതാണ്. എഎസ്‌ഐ സർവേയ്‌ക്കെതിരെ നൽകിയതാണ് മറ്റ് രണ്ട് ഹർജികൾ.
ആദി വിശ്വേശ്വർ വിരാജ്മാനുവേണ്ടി സമർപ്പിച്ച 1991 ലെ ഹർജിയിൽ, ഗ്യാൻവാപി മസ്ജിദ് തർക്കം സ്വാതന്ത്ര്യത്തിന് മുമ്പുള്ളതാണെന്നും ആരാധനാലയങ്ങളുടെ നിയമത്തിന് കീഴിൽ വരില്ലെന്നും വാദിച്ചിരുന്നു. , . ഇത് ചോദ്യം ചെയ്താണ് മസ്ജിദ് കമിറ്റി രംഗത്തെത്തിയത്. ഈ അഞ്ച് ഹർജികളാണ് ഇപ്പോൾ തള്ളിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതാണെന്നാണ് ഹിന്ദു പക്ഷത്തിന്റെ ആരോപണം. 17-ാം നൂറ്റാണ്ടില്‍ ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണോ പള്ളി നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം പരിശോധിക്കാൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI) യോട് ഉത്തര്‍പ്രദേശ് വാരാണസി ജില്ലാ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഗ്യാൻവാപി മസ്ജിദ് കോംപ്ലക്സിൽ നടത്തിയ സർവേയുടെട സമഗ്ര റിപ്പോർട്ട് കേന്ദ്ര പുരാവസ്തു സർവേ വകുപ്പ് വാരാണസി കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. 92 ദിവസം നീണ്ട സർവേക്ക് ഒടുവിൽ സീൽവെച്ച കവറിലാണ് ജഡ്ജ് എ കെ വിശ്വേശക്ക് റിപ്പോർട്ട് സമർപ്പിച്ചത്. 1500-ലധികം പേജുകളുള്ളതാണ് റിപ്പോർട്ട്.
Keywords: News, National, Alahabad, Allahabad HC, Gyanvapi, Court Verdict, Court, File, Temple, Gyanvapi: Allahabad HC rejects Muslim side's pleas.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.