Post Offices | 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിന്‍: സ്വാതന്ത്ര്യദിനം വരെ അവധി ദിവസങ്ങളിലും പോസ്റ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും
Aug 6, 2022, 21:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീട്ടിലും ത്രിവര്‍ണ പതാക) ക്യാംപയിന്റെ ഭാഗമായി ദേശീയ പതാകകളുടെ വില്‍പനയും വിതരണവും സുഗമമാക്കുന്നതിന്, രാജ്യത്തെ എല്ലാ തപാല്‍ ഓഫീസുകളും സ്വാതന്ത്ര്യദിനം വരെ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കമ്യൂണികേഷന്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ വിതരണ പോസ്റ്റ് ഓഫീസുകളും മറ്റ് പ്രധാന പോസ്റ്റ് ഓഫീസുകളും ഈ പൊതുക്യാംപയിനെ പിന്തുണയ്ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഓഗസ്റ്റ് ഏഴ്, ഒമ്പത്, 14 തീയതികളിലെ പൊതു അവധി ദിവസങ്ങളില്‍ പോസ്റ്റ് ഓഫീസുകളിലെ ഒരു കൗണ്ടറിലൂടെയെങ്കിലും ദേശീയ പതാകകള്‍ വില്‍ക്കുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പെടുത്തും.
എല്ലാ വിതരണ പോസ്റ്റോഫീസുകളിലും ദേശീയ പതാകകള്‍ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പെടുത്തും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് (75th anniversary of independence) എല്ലാ പൗരന്മാരിലും ദേശസ്നേഹം വളര്‍ത്തുന്നതിനായാണ് കേന്ദ്രസര്‍കാര്‍ ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ ആരംഭിച്ചത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ക്യാംപയിന്‍.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Independence-Day, Central Government, Ministry, Minister, Har Ghar Tiranga Campaign, Azadi Ka Amrit Mahotsav, Independence Day 2022, 75th Anniversary of Independence, Post Offices, Har Ghar Tiranga Campaign: Post Offices to remain open on all days including on holidays till Independence Day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.