Police Booked | 'കൈക്കുഞ്ഞുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി'; 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്
ഭോപാല്‍: (www.kvartha.com) കൈക്കുഞ്ഞുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്. കോട്മയില്‍ നിന്നുള്ള എംഎല്‍എമാരായ സുനില്‍ സറഫ്,സത്നയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് കുശ്വാഹ എന്നിവര്‍ക്കെതിരെയാണ് നടപടി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച റെവാഞ്ചല്‍ എക്സ്പ്രസിന്റെ എസി കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെയാണ് എംഎല്‍എമാര്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നു.
തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഭര്‍ത്താവ് റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ പൊലീസിനെയും ട്വീറ്റ് ചെയ്ത് പോസ്റ്റിടതോടെയാണ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് എംഎല്‍എമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Keywords: News, National, Woman, MLA, Congress, Case, Complaint, Harassment case filed against two Congress MLAs.