റിവേഴ്‌സ് ദണ്ഡി യാത്രയുടെ പേര് മാറ്റി, 'ഏക്ത യാത്രാ' എന്നാക്കി
Sep 15, 2015, 12:06 IST
ഗാന്ധിനഗര്‍: (www.kvartha.com 15.09.15) പിന്നാക്ക വിഭാഗസംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭക്കാര്‍ നടത്താനിരുന്ന റിവേഴ്‌സ് ദണ്ഡിയാത്രയുടെ പേര് മാറ്റി ഏക്ത യാത്ര എന്നാക്കി. തിങ്കളാഴ്ച വൈകിട്ട് ഗാന്ധിനഗറില്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പട്ടേദാഴ്‌സ് അനാമത് ആന്തോളന്‍ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാര്‍ദിക് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
യോഗത്തില്‍ ഹാര്‍ദിക് പട്ടേലിനെ കൂടാതെ ലാല്‍ജി പട്ടേല്‍ മറ്റു മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി, മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവരും പങ്കെടുത്തു. 1930 ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ സബര്‍മതിയില്‍ നിന്നും ദണ്ഡിയിലേക്ക് നടന്ന അക്രമരഹിത യാത്രയ്ക്ക് സമാനമായി അതേപാതയില്‍ എതിര്‍ദിശയില്‍ നിന്നും ഞായറാഴ്ച രാവിലെ നവ്‌സാരിയില്‍ നിന്നുമാണ് റിവേഴ്‌സ് ദണ്ഡിയാത്ര നടത്താനിരുന്നത്. എന്നാല്‍ ഗവണ്‍മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചതോടെയാണ് യാത്രയുടെ പേര് മാറ്റിയത്. സെപ്തംബര്‍ 19 നാണ് ഏക് ത യാത്രാ നടത്തുന്നത്. റാലിക്കൊപ്പം സംസ്ഥാനത്തെ അഞ്ചുവലിയ പട്ടണങ്ങളില്‍ പൊതുചടങ്ങുകള്‍ സംഘടിപ്പിക്കും.
ചര്‍ച്ചയ്ക്കിടെ പട്ടേദാര്‍ റാലിയില്‍ പ്രവര്‍ത്തകരെ ആക്രമിച്ച 4,200 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനും ഇനി കൂടുതല്‍ അറസ്റ്റ് ഉണ്ടാകാന്‍ പാടില്ലെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാത്രമല്ല അക്രമസംഭവങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ചര്‍ച്ച വിജയമാണോ പരാജയമാണോ എന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹാര്‍ദിക് വ്യക്തമാക്കി. അക്രമം അഴിച്ചുവിട്ട പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ 10 ദിവസത്തെ സമയം സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നതുവരെ തങ്ങള്‍ പ്രക്ഷോഭം തുടരുമെന്ന് സര്‍ക്കാരിനോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഗവണ്‍മെന്റ് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ കഴിഞ്ഞ രണ്ടുമാസമായി പ്രക്ഷോഭം നടത്തിവരികയാണ്. ആഗസ്ത് 25 ന് നടത്തിയ പ്രക്ഷോഭത്തിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാവുകയും 10 പേരുടെ ജീവന്‍ നഷടപ്പെടുകയും ചെയ്തിരുന്നു.
Also Read:
നീര്‍ച്ചാലില്‍ സംഘര്‍ഷത്തിന് ഗൂഡനീക്കം
Keywords: Hardik meets CM, renames 'reverse Dandi Yatra' as 'Ekta Yatra', Chief Minister, Conference, Attack, Police, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.