ഹരിദത്തിന്റെ മരണം: സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

 


ഡല്‍ഹി: സി.ബി.ഐ ഉദ്യോഗസ്ഥന്‍ ഹരിദത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹരിദത്ത് ആത്മഹത്യ ചെയ്ത കേസിലെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പക്ഷപാതപരമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം നീക്കണമെന്നാനവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ഹരിദത്തിന്റെ മരണം: സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കേസന്വേഷണത്തെ ബാധിക്കില്ലെന്നും, കേസ് പരിഗണിക്കുമ്പോള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനായിരുന്നു ഹരിദത്ത്.
Keywords : New Delhi, Supreme Court of India, State, Goverment, National, Haridath, Suicide, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia