Multivitamin | നിരന്തരമായി മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍

 


ന്യൂഡെൽഹി: (KVARTHA) ആഹാരങ്ങളിലൂടെയും മരുന്നിലൂടെയും ആരോഗ്യം സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നവരാണ് നമ്മള്‍. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വിറ്റാമിനുകളും കാൽസ്യവും അടക്കമുള്ള പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ കൊണ്ട് ശരീരത്തെ നമ്മൾ പരിപാലിക്കുന്നു. അത് പോലെ വിറ്റാമിൻ ഗുളികകളും ചിലരെങ്കിലും കഴിക്കാറുണ്ട്. എന്നാൽ നിരന്തരമായി മൾട്ടി വിറ്റാമിൻ ഗുളികകൾ കഴിക്കുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

Multivitamin | നിരന്തരമായി മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍

എത്ര വിറ്റാമിൻ ഗുളികകൾ കഴിച്ചാലും സമ്പുഷ്ടമായ ആഹാരങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഗുണമേന്മകൾ ശരീരത്തിന് ലഭ്യമാകില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നല്ല ആഹാര ശീലങ്ങളും വ്യായാമവും ഉറക്കവുമാണ് ഓരോ വ്യക്തിക്കും മികച്ച ആരോഗ്യം നൽകുക. അത്ര അത്യാവശ്യമാണെങ്കിൽ മാത്രം ഡോക്ടറുടെ കുറിപ്പടിയോട് കൂടി വിറ്റാമിൻ ഗുളികകൾ ഉപയോഗിക്കാം. എന്നാൽ ഇത് കൃത്യമായ അളവിനുമപ്പുറം കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ.

പല തെറ്റിദ്ധാരണകളും വിറ്റാമിൻ ഗുളികളെ പറ്റി പറയുന്നുണ്ട്. അർബുദമോ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഹൃദ്രോഗങ്ങളോ തടയുന്നതിൽ വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ യാതൊരു പങ്കും വഹിക്കുന്നില്ലെന്നുള്ളതും പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത്തരം വിറ്റാമിൻ ഗുളികകൾക്ക് പകരം നല്ല ആഹാരങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.

അമിതമായി മൾട്ടി വൈറ്റമിനുകൾ ഉപയോഗിക്കുന്നത് മൂലം വൃക്കയില്‍ കല്ലുകള്‍‌ ഉണ്ടാകാനും കാരണമായേക്കും. മൂത്ര തടസങ്ങളും മൂത്രശയ തകരാറുകളും ഉണ്ടാക്കാനും സാധ്യതയുണ്ട്. വൃക്കയിലെ കല്ലുകൾക്ക് വൈറ്റമിന്‍ സി, ഡി എന്നിവയെല്ലാം പങ്കുവഹിക്കാറുണ്ട്. അമിതമായ ഇത്തരം ഗുളികകൾ ആശ്രയിക്കുന്നത് ജാഗ്രത പുലർത്തുക. മൾട്ടി വൈറ്റമിനുകളിൽ വൈറ്റമിന്‍ എ തലകറക്കം, ഓക്കാനം, ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ എന്നിവയ്‌ക്ക്‌ കാരണമാകാം. മറ്റു വൈറ്റമിനുകളായ വൈറ്റമിന്‍ എ, ഡി, ഇ, കെ പോലുള്ള ഫാറ്റ്‌ സോല്യുബിള്‍ വൈറ്റമിനുകള്‍ ശരീരത്തില്‍ അടിഞ്ഞു കൂടും തോറും വിഷമായി മാറാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

മറ്റു ചിലരില്‍ കരള്‍ രോഗത്തിലേക്കും എല്ല്‌ വേദനയിലേക്കും എത്തിയേക്കാം. വൈറ്റമിന്‍ ബി6 അമിതമായി കഴിക്കുന്നത്‌ മരവിപ്പ്‌, തരിപ്പ്‌ പോലുള്ള നാഡീവ്യൂഹപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാൻ കാരണമാകുമെന്നും പറയുന്നു. പെരിഫെറല്‍ ന്യൂറോപതി എന്ന നാഡീവ്യൂഹപരമായ തകരാറിലേക്ക്‌ നയിക്കുന്നതാണ് ഇത്. വൈറ്റമിൻ ഇ അമിതമായ കഴിക്കുന്ന ആളുകളിൽ രക്തം കട്ട പിടിക്കുന്നതിനും വഴിയൊരുക്കും. കൂടാതെ നമ്മള്‍ കഴിക്കുന്ന മറ്റു മരുന്നുകളുടെ കാര്യക്ഷമതയെയും അമിതമായ മൾട്ടി വൈറ്റമിനുകൾ ബാധിച്ചേക്കാം.

ചില പ്രത്യേക തരം വൈറ്റമിനുകൾ അമിതമാകുന്നത് മൂലം ശരീരത്തിൽ മറ്റു പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം മൾട്ടി വൈറ്റമിനുകൾ കഴിക്കുന്നവർ ഇനിയെങ്കിലും ശ്രദ്ധിക്കുക. ഡോക്ടറെ കാണിക്കാതെ സ്വയം ഫാർമസിയിൽ നിന്ന് ഇത്തരം ഗുളികകൾ വാങ്ങി കഴിക്കുന്നവരും ധാരാളമുണ്ട്. അത്തരം ആളുകൾ നേരിടാൻ പോവുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആയിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. നല്ല ഭക്ഷണങ്ങൾ കഴിച്ചു കൊണ്ട് ആരോഗ്യത്തെ പരിപാലിക്കാം. മരുന്നുകളെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
  
Multivitamin | നിരന്തരമായി മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍


Keywords: News, National, New Delhi, Multivitamins, Health, Lifestyle, Side Effect, Vitamin Tablet, Food, Exercise,  Harmful side effects of consuming too much multivitamins.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia