ഹരിയാനയില്‍ തോറ്റമ്പിയത് ബിജെപിയുടെ അഞ്ച് മന്ത്രിമാര്‍; സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സുവര്‍ണ്ണാവസരം
Oct 24, 2019, 18:52 IST
ന്യൂ ഡല്‍ഹി: (www.kvartha.com 24.10.2019) ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റത് ബിജെപിയുടെ അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍.
മന്ത്രിമാര്‍ക്കുപുറമേ സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാല, വിധാന്‍ സഭാ സ്പീക്കര്‍ എന്നിവരും തോല്‍വിയേറ്റുവാങ്ങി.
ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാതെ പോയ ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചെറുപാര്‍ട്ടികളുമായി ധാരണയിലെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയാണ്. പത്തു സീറ്റ് നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയാണ് ഇതില്‍ നിര്‍ണായകം.
മുഖ്യമന്ത്രി സ്ഥാനം നല്കുകയാണെങ്കില് ഏത് പാര്‍ട്ടിയുമായി സഹകരിക്കാനും തയ്യാറാണെന്ന് ചൗട്ടാല വ്യക്തമാക്കിയിട്ടുണ്ട്. 90 സീറ്റുകളുള്ള സംസ്ഥാനത്ത്, ബിജെപി 40ഉം കോണ്‍ഗ്രസ് 31ഉം ഐഎന്‍എല്‍ഡി-അകാലിദള്‍ സഖ്യം ഒരുസീറ്റും നേടിയപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ ഒമ്പത് സീറ്റുകള്‍ നേടി. ജെജെപിയെയും ചെറുപാര്‍ട്ടികളെയും കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.
തുടര്‍ച്ചയായ രണ്ടാം തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം പ്രതീക്ഷകള്‍ അസ്തമിച്ച കോണ്‍ഗ്രസിന് പ്രത്യാശ പകരുന്നതാണ് ഹരിയാനയിലെ വിജയം. ബിജെപിക്കേറ്റ തിരിച്ചടി മുതലെടുത്ത് സര്‍ക്കാരുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോണ്‍ഗ്രസിന് കൈവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, BJP, Ministers, Congress, Loksabha Elections, Haryana Assembly Election 2019 Results: 5 ministers suffer defeat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.