ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യവുമായി ദുഷ്യന്ത് ചൗട്ടാല

 


ചണ്ഡീഗഡ്: (www.kvartha.com 24.10.2019) ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ നേടിയ ലീഡ് നില ഉയര്‍ത്താനാകാതെ എന്‍ഡിഎ. നിലവില്‍ എന്‍ഡിഎയ്ക്ക് 44 ഉം കോണ്‍ഗ്രസിന് 31ഉം സീറ്റുകളിലാണ് ലീഡ് ലഭിച്ചതായാണ് വിവരം. ലീഡ് നില മാറിമറിയുന്നത് ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളിയായി മാറുകയാണ്. 90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം.

വോട്ടെണ്ണല്‍ തകൃതിയായി നടക്കുമ്പോള്‍ ജനനായക് ജനതാ പാര്‍ട്ടി അടക്കമുള്ള മറ്റുള്ളവര്‍ 14 സീറ്റുകളിലും ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആദ്യഘട്ടത്തിലുണ്ടായ ലീഡ് നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ തൂക്കുമന്ത്രിസഭയിലേക്ക് നീങ്ങുന്ന കാഴ്ചയാകും ഹരിയാനയില്‍ കാണാന്‍ കഴിയുക. ഇത് മുന്നില്‍ കണ്ട് മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യവുമായി ജനനായക് ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തിയിരിക്കുകയാണ്.

ചൗട്ടാല കുടുംബത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ എന്നവകാശപ്പെട്ട
ജനനായക് ജനതാ പാര്‍ട്ടിയുടെ കന്നി അംഗം ആണ് ഇപ്പേള്‍ ഹരിയാനയിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകുമെന്ന പ്രവചനങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായിരിക്കെ കോണ്‍ഗ്രസ് അല്ലാതെയുള്ള ജെജെപി, ഐഎന്‍എല്‍ഡി ശിവസേന സഖ്യം നേടുന്ന വോട്ടുകളാകും ഹരിയാനയില്‍ നിര്‍ണായകമാകുക.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യവുമായി ദുഷ്യന്ത് ചൗട്ടാല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Election, Assembly Election, Result, Trending, NDA, Haryana assembly election 2019
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia