ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഹരിയാന മുഖ്യമന്ത്രിക്ക് കരണത്തടിയേറ്റു

 


ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് കരണത്ത് അടിയേറ്റു. ഞായറാഴ്ച കോണ്‍ഗ്രസ് റോഡ് ഷോ നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഹൂഡ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കയറിയാണ് യുവാവ് അക്രമം കാണിച്ചത്. യുവാവിനെ ഉടനടി പോലീസ് പിടികൂടി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഹരിയാന മുഖ്യമന്ത്രിക്ക് കരണത്തടിയേറ്റു
ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡ. ചണ്ഡീഗഡില്‍ നിന്നും 170 കിമീ അകലെ പാനിപ്പട്ടിലാണ് റോഡ് ഷോ നടന്നത്. കനത്ത സുരക്ഷാവലയത്തിലും മുഖ്യമന്ത്രിക്ക് അടിയേറ്റത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കനത്ത പ്രഹരമായി.

SUMMARY: Chandigarh: Haryana Chief Minister Bhupinder Singh Hooda had to face an embarrassing moment when a youth slapped him during a Congress road show on Sunday.

Keywords: Haryana, Bhupinder Singh Hooda, Slapped, SUV, Indian National Congress, Congress road show
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia