ദത്തെടുത്ത മാതാപിതാക്കളുടെ മരണം വീണ്ടും അനാഥനാക്കി: ഭിന്നശേഷിക്കാരനായ 16 കാരന്റെ സംരക്ഷണം ഏറ്റെടുത്ത് സർകാർ
May 31, 2021, 09:35 IST
ചണ്ഡീഗഢ്: (www.kvartha.com 31.05.2021) ദത്തെടുത്ത മാതാപിതാക്കളുടെ മരണത്തോടെ വീണ്ടും അനാഥനായ 16കാരന്റെ സംരക്ഷണം ഏറ്റെടുത്ത് ഹരിയാന സര്‍കാര്‍. അഭയ കേന്ദ്രത്തിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഭാവിയിലെ എല്ലാവിധ ചെലവുകളും സംസ്ഥാന സര്‍കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചു.
ഭിന്നശേഷിക്കാരനായ വിശാലാണ് മാതാപിതാക്കളുടെ മരണത്തോടെ വീണ്ടും അനാഥനായത്. വിശാലിന് കാഴ്ചയും സംസാരശേഷിയുമില്ല. ഗുരുഗ്രാമിലെ ദീപാശ്രം എന്ന അഭയകേന്ദ്രത്തിലാണ് വിശാല്‍ ഇപ്പോഴുള്ളത്.
ഫരീദാബാദിലെ ദമ്പതികളാണ് മക്കളില്ലാത്തതിനാൽ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വിശാലിനെ ദത്തെടുക്കുകയും വളർത്തുകയും ചെയ്തു. എന്നാല്‍, കോവിഡ് മഹാമാരി മൂലം ഇവരുടെ ജീവിതം ദുരന്തമായി മാറുകയായിരുന്നു.
അസുഖം ബാധിച്ച് പിതാവ് മേയ് 14ന് മരണമടഞ്ഞു. പിന്നീട് അതിന്റെ ദുഃഖത്തിൽ മാതാവ് മേയ് 22ന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ 16കാരന്‍ വീണ്ടും അനാഥനായി. വളര്‍ത്തച്ഛനും അമ്മയും ആഴ്ചകള്‍ക്കുള്ളില്‍ വിട്ടുപോയതോടെ അസുഖബാധിതനായ വിശാലിനെ ദീപാശ്രം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

മാതാപിതാക്കളുടെ മരണമുണ്ടാക്കിയ വേദനയിൽ നിന്നും അവന്‍ പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പറയുന്നു. പേര് വിളിക്കുമ്പോൾ ചിരിക്കും. ശാന്തനാണ്. ഭക്ഷണം കഴിക്കുന്നുണ്ട് -ഇവര്‍ പറഞ്ഞു. രക്ഷിതാക്കളുടെ മരണത്തിന് പിന്നാലെ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു കുട്ടി.
പാര്‍ടി പ്രവര്‍ത്തകരാണ് വിശാലിനെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. കോവിഡ് അനാഥരാക്കിയ കുട്ടികളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, National, India, COVID-19, Corona, Orphans, Chief Minister, Death, Haryana govt, Govt adopts, Haryana govt adopts child with special needs who lost his adoptive parents to Covid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.