Dead Body | 2 ദിവസംമുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെത്തി; കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതില്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

 


കുരുക്ഷേത്ര: (www.kvartha.com) രണ്ട് ദിവസംമുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ കനാലില്‍നിന്ന് കണ്ടെത്തി. ഹരിയാനയിലെ കുരുക്ഷേത്രയിലെ ഷാബാദ് സബ് ഡിവിഷനിലുള്ള ഗോര്‍ഖ ഗ്രാമവാസിയായ വികേഷ് സൈനി (23) യാണ് മരിച്ചത്. 

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതില്‍ മനംനൊന്ത് യുവാവ് കനാലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Dead Body | 2 ദിവസംമുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെത്തി; കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതില്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

ബുധനാഴ്ച മുതലാണ് യുവാവിനെ കാണാതായത്. വ്യാഴാഴ്ച യുവാവിന്റെ സ്റ്റുഡന്റ് വിസയെത്തി. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് പ്രദേശത്തെ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ടുചെയ്തു.

സുഹൃത്തിന് വിസ ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്തതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയതോടെയാണ് യുവാവ് കാനഡയില്‍ പോകാന്‍ ശ്രമം തുടങ്ങിയത്. യുവാവിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെ ചെരിപ്പും മോടോര്‍സൈകിളും കനാലിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കനാലില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Haryana Man's Suicide Over Canada Student Visa, Haryana, News, Suicide, Visa, Missing, Student, Police, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia