മകളെ കൂട്ടബലാല്സംഗത്തിനിരയാക്കിയതില് മനംനൊന്ത് പിതാവ് ജീവനൊടുക്കി
Sep 20, 2012, 12:14 IST
ഹിസാര്‍ (ഹരിയാന): മകളെ എട്ട് യുവാക്കള്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കിയതില് മനം നൊന്ത് പിതാവ് ജീവനൊടുക്കി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്.
ദര്‍ദ ഗ്രാമത്തിലായിരുന്നു സംഭവം. ബലാല്‍സംഗത്തിനുശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന യുവാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് പിതാവ് ജീവനൊടുക്കിയത്.
പട്ടേല്‍ നഗറിലുള്ള തന്റെ അമ്മാവനെ കാണാന്‍ പോകുന്നതിനിടയിലായിരുന്നു പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തത്. യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുണ്ടായതായി റിപോര്‍ട്ടില്ല.
Keywords: National, Gang rape, Youths, minor Dalit girl, Suicide, Father, case, Haryana, Hisar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.