Kharge | 'മോദി ഉറക്കഗുളിക കഴിച്ചോ?' ഇന്ത്യൻ ഭൂപ്രദേശത്ത് ചൈനയുടെ കടന്നുകയറ്റത്തിനെതിരെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മല്ലികാർജുൻ ഖാർഗെ
Apr 5, 2024, 11:24 IST
ജയ്പൂർ: (KVARTHA) അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'നുണകളുടെ തമ്പുരാൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാജസ്താനിലെ ചിത്തോർഗഡിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യൻ ഭൂപ്രദേശത്ത് ചൈനയുടെ കടന്നുകയറ്റത്തിനെതിരെ പ്രധാനമന്ത്രി മോദിയെ ഖാർഗെ വിമർശിച്ചത്.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ സ്വീകരിച്ച നടപടിയിൽ പ്രധാനമന്ത്രിയെ വിമർശിച്ച അദ്ദേഹം, ഭരണകക്ഷിയിൽ ചേർന്നതിന് ശേഷം അഴിമതിക്കാരെന്ന് ആരോപിക്കപ്പെടുന്ന നേതാക്കൾ അവർക്കെതിരായ ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 'വലിയ വാഷിംഗ് മെഷീൻ' (നേതാക്കളെ വെളുപ്പിക്കാൻ) ഉണ്ടെന്നും ഖാർഗെ പരിഹസിച്ചു.
ഞങ്ങളുടെ ഒപ്പമുള്ള കാലം വരെ അവർ അഴിമതിക്കാരായിരുന്നു, നിങ്ങളുടെ അടുക്കൽ വന്നശേഷം ഒരു മാസത്തിനുള്ളിൽ അവർ ശുദ്ധരായിത്തീർന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികൾ കോൺഗ്രസ് നേതാക്കളുടെ പിന്നാലെയാണെന്നും ഖാർഗെ പറഞ്ഞു.
Keywords: News, Malayalam News, National News, Election, Loksabha Election, China, India, Jaipur, ‘Has Modi taken sleeping pills?’: Kharge attacks PM over China ‘entering’ Indian territory < !- START disable copy paste -->
ചൈന ഇന്ത്യയിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി മോദി ഉറങ്ങുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങൾക്ക് ഭയമില്ലെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങളുടെ ഭൂമിയുടെ വലിയൊരു ഭാഗം ചൈനയ്ക്ക് വിട്ടുകൊടുത്തത്? അവർ ഇന്ത്യയ്ക്ക് അകത്തേക്ക് വരുന്നു, നിങ്ങൾ ഉറങ്ങുകയാണോ? നിങ്ങൾ ഉറക്കഗുളിക കഴിച്ചോ? ചൈന ഇന്ത്യൻ പ്രദേശം കയ്യേറിയപ്പോൾ, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഗാന്ധി കുടുംബത്തിന് നേരെയുള്ള ആക്രമണങ്ങൾക്ക് മോദി മുൻഗണന നൽകുന്നുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ സ്വീകരിച്ച നടപടിയിൽ പ്രധാനമന്ത്രിയെ വിമർശിച്ച അദ്ദേഹം, ഭരണകക്ഷിയിൽ ചേർന്നതിന് ശേഷം അഴിമതിക്കാരെന്ന് ആരോപിക്കപ്പെടുന്ന നേതാക്കൾ അവർക്കെതിരായ ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 'വലിയ വാഷിംഗ് മെഷീൻ' (നേതാക്കളെ വെളുപ്പിക്കാൻ) ഉണ്ടെന്നും ഖാർഗെ പരിഹസിച്ചു.
ഞങ്ങളുടെ ഒപ്പമുള്ള കാലം വരെ അവർ അഴിമതിക്കാരായിരുന്നു, നിങ്ങളുടെ അടുക്കൽ വന്നശേഷം ഒരു മാസത്തിനുള്ളിൽ അവർ ശുദ്ധരായിത്തീർന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികൾ കോൺഗ്രസ് നേതാക്കളുടെ പിന്നാലെയാണെന്നും ഖാർഗെ പറഞ്ഞു.
Keywords: News, Malayalam News, National News, Election, Loksabha Election, China, India, Jaipur, ‘Has Modi taken sleeping pills?’: Kharge attacks PM over China ‘entering’ Indian territory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.