അക്ബറുദ്ദീന്‍ ഒവൈസിക്ക് ജാമ്യം ലഭിച്ചു

 



നിസാമാബാദ്: വര്‍ഗീയ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസിക്ക് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന വ്യവസ്ഥയോടെയാണ് നിസാമാബാദ് ഫസ്റ്റ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 10000രൂപ ബോണ്ടിനും തത്തുല്യമായ രണ്ട് ആള്‍ ജാമ്യത്തിന്രെയും അടിസ്ഥാനത്തിലാണ് ജാമ്യം.

അക്ബറുദ്ദീന്‍ ഒവൈസിക്ക് ജാമ്യം ലഭിച്ചുജനുവരി 9 മുതല്‍ അഡിലാബാദ് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു അക്ബറുദ്ദീന്‍ ഒവൈസി. ഡിസംബര്‍ 22ന് നിര്‍മലില്‍ വിവാദ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 8നാണ് ഒവൈസിയെ പോലീസ് അറസ്റ്റ് ചെയ്തത്.

SUMMERY: Nizamabad: A local court Friday granted bail to MIM legislator Akbaruddin Owaisi in connection with a hate speech case registered against him.

Keywords: National news, First Additional District Magistrate (ADM) court, Nizamabad, Bail plea, Akbarudheen Owaisi, Condition, Cooperate, Investigation officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia