നെഹ്‌റുവിനെക്കുറിച്ച് വിക്കി പേജില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് അന്വേഷിക്കും

 


ഡെല്‍ഹി: (www.kvartha.com 06.08.2015) മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് വിക്കി പേജില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് അന്വേഷിക്കാന്‍ കേന്ദ്രമന്ത്രാലയം ഉത്തരവിട്ടു.

വിക്കി പേജില്‍ മുന്‍ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കുറ്റകരമായ വിവരങ്ങളാണെന്നും ഇത് ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഉറവിടം എവിടെയാണെന്നും അന്വേഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു. 
      
കഴിഞ്ഞ ജൂണിലാണ് നെഹ്‌റുവിനെ കുറിച്ച് വിക്കി പേജില്‍ ചില മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്. അത് വിക്കിപീഡിയ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തെക്കുറിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ കേന്ദ്രമന്ത്രാലയത്തില്‍ നിന്നു തന്നെയുളള ഐപി അഡ്രസില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
നെഹ്‌റുവിനെക്കുറിച്ച് വിക്കി പേജില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് അന്വേഷിക്കും

 SUMMARY-  in june, some source added some offensive  comments about our ex prime minister Jawaharlal Nehru in his wikipedia profile. The page owners susequently deleted the version.

Also Read:

വയറുവേദന: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരിച്ചു

Keywords:  Hateful entries in Jawaharlal Nehru's Wikipedia page under probe, New Delhi, Minister, Lok Sabha, Congress, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia