IndianOil | എൽപിജി സിലിൻഡറുകൾ വിടപറയുമോ? വീടുകളിൽ സിഎൻജി, പിഎൻജി കണക്ഷനുകൾ നൽകിത്തുടങ്ങി സർക്കാർ എണ്ണക്കമ്പനി; 'വിലയും കുറവ്, കൂടുതൽ സുരക്ഷിതവും'
May 17, 2023, 11:30 IST
ന്യൂഡെൽഹി: (www.kvartha.com) സർക്കാർ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ വീടുകളിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), പൈപ്പ് നാച്ചുറൽ ഗ്യാസ് (PNG) എന്നിവയുടെ കണക്ഷനുകൾ നൽകിത്തുടങ്ങി. താമസിയാതെ അവ രാജ്യത്തുടനീളം ലഭ്യമാകും. ആദ്യഘട്ടത്തിൽ ഏകദേശം 1.5 കോടി ആളുകൾക്ക് സിഎൻജി, പിഎൻജി കണക്ഷനുകൾ നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. എൽപിജിയുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജിയുടെയും പിഎൻജിയുടെയും കണക്ഷൻ ലാഭകരമാണ്. ഈ രണ്ട് ഇന്ധനങ്ങൾക്കും എൽപിജിയേക്കാൾ വില കുറവാണ്. വിപണിയിൽ ലഭ്യമായ മറ്റ് ഇന്ധന മാർഗങ്ങളെക്കാൾ 30 ശതമാനം വരെ വിലക്കുറവാണ് ഇവയ്ക്ക്. ഡൽഹി തലസ്ഥാന മേഖലയിൽ സിഎൻജിക്ക് കിലോയ്ക്ക് 73.59 രൂപയും പിഎൻജിക്ക് 48.59 രൂപയുമാണ് നിരക്ക്.
എൽപിജിയേക്കാൾ സുരക്ഷിതം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 'എയർവിയോ ടെക്നോളജീസ്' എന്ന കമ്പനിയുമായി സഹകരിച്ച് സിഎൻജി സിലിൻഡറുകൾക്കായി തമിഴ്‌നാട്ടിൽ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒരു ടെസ്റ്റിംഗ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. സിഎൻജിയും പിഎൻജിയും വീടുകളിൽ ഉപയോഗിക്കുന്നത് എൽപിജി, മോട്ടോർ സ്പിരിറ്റ് എന്നിവയെക്കാൾ വളരെ സുരക്ഷിതമാണെന്ന് അധികൃതർ പറയുന്നു. ഇത് വായുവിനേക്കാൾ ഭാരം കുറഞ്ഞതാണ്, അതിനാൽ എന്തെങ്കിലും ചോർച്ചയുണ്ടായാൽ അത് ഉടൻ തന്നെ വായുവുമായി കലരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഒമ്പത് ലക്ഷം കണക്ഷനുകൾ
രാജ്യത്തുടനീളമുള്ള 1.5 കോടി ആളുകൾക്ക് സിഎൻജിയും പിഎൻജിയും നൽകുമെന്ന് ഇന്ത്യൻ ഓയിൽ പറയുന്നു. കോയമ്പത്തൂരിൽ തന്നെ ഏകദേശം ഒമ്പത് ലക്ഷം കണക്ഷനുകൾ നൽകാനാണ് പദ്ധതി. ജമ്മു കശ്മീരും വടക്കുകിഴക്കും ഒഴികെ രാജ്യത്തുടനീളം സിഎൻജി, പിഎൻജി പൈപ്പ്ലൈനുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ രണ്ട് പ്രദേശങ്ങളിലും മലയോര മേഖലയായതിനാൽ ഇവിടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ പ്രയാസമാണ്. എന്നലയും, ഇവിടെയും പൈപ്പ് ലൈൻ സ്ഥാപിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്.
ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കാൻ സർക്കാർ
രാജ്യത്ത് സിഎൻജി, പിഎൻജി വിൽപന വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുണ്ട്. നിലവിൽ, രാജ്യത്തിന്റെ ഇന്ധന ബാസ്കറ്റിൽ അതിന്റെ പങ്ക് 6.5 ശതമാനമാണ്, ഇത് 2030 ഓടെ 15 ശതമാനമായി ഉയർത്തും. രാജ്യത്തെ 98 ശതമാനം ജനങ്ങളും സിഎൻജിയും പിഎൻജിയും ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ എൽപിജി വിതരണം ചെയ്യുന്നത് ഇറക്കുമതിയിലൂടെയാണ്.
Keywords: News, New Delhi, CNG, PNG, Indian Oil, Gas, Have commenced dispensing CNG, PNG connections to households: IndianOil.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.