Amith Shah | 2024 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂനിറ്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

 


ഫരിദാബാദ്: (www.kvartha.com) 2024 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂനിറ്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്‍ഐഎയ്ക്കു വിശാല അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Amith Shah | 2024 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂനിറ്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി തയാറാക്കാന്‍ ഇത് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ ആര്‍ടികിള്‍ 370 റദ്ദാക്കിയതിനുശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ 34% കുറവുണ്ടായി. സൈനിക മരണനിരക്ക് 64 ശതമാനവും സാധാരണക്കാരുടെ മരണത്തില്‍ 90% കുറവും ഉണ്ടായതായും അമിത്ഷാ അറിയിച്ചു.

സഹകരണ ഫെഡറലിസം, സമ്പൂര്‍ണ സര്‍കാര്‍ സമീപനം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി സഹകരണം, ഏകോപനം, കൂട്ടായ പ്രവര്‍ത്തനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Have decided to set up NIA branches in every state by 2024, says Union home minister Shah, Conference, Inauguration, Minister, NIA, Jammu, Kashmir, Terrorism, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia