Cabinet meeting | ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍കാര്‍

 


ബെംഗ്ലൂര്‍: (www.kvartha.com) സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍കാര്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. ശനിയാഴ്ച ഉച്ചയ്ക്കാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും അധികാരമേറ്റു.

Cabinet meeting | ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍കാര്‍

തുടര്‍ന്ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അടുത്ത മന്ത്രിസഭാ യോഗം വിളിക്കുമെന്നും അതിനു ശേഷം തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങള്‍ ഞങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്നത് സര്‍കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നല്‍കിയ അഞ്ചിന വാഗ്ദാനങ്ങള്‍

1. ഗൃഹ ജ്യോതി -എല്ലാ വീട്ടിലും 200 യൂനിറ്റ് വൈദ്യുതി സൗജന്യം

2. ഗൃഹ ലക്ഷ്മി -എല്ലാ കുടുംബനാഥകള്‍ക്കും മാസംതോറും 2000 രൂപ

3. അന്ന ഭാഗ്യ- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10 കിലോ സൗജന്യ അരി

4. യുവനിധി - ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് മാസംതോറും 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ ( ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവര്‍ക്ക് മാത്രം)

5. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

Keywords:  Have given 'in principle' approval to poll guarantees in first Cabinet meeting, will be in force after next meet, says Karnataka CM Siddaramaiah, Bengaluru, News, Politics, Press Meet, CM Siddaramaiah, Congress, Searing, Five guarantees, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia