HC order | സ്കൂളിൽ പ്രവേശനം നിഷേധിച്ചു; 'ജാതി ഇല്ല, മതമില്ല' സർടിഫികറ്റ് നൽകാൻ അധികൃതർക്ക് ഹൈകോടതി ഉത്തരവ്
Aug 17, 2022, 09:54 IST
ചെന്നൈ: (www.kvartha.com) സ്കൂളിൽ പ്രവേശനത്തിന് വിദ്യാർഥിക്ക് 'ജാതി ഇല്ല, മതമില്ല' സർടിഫികറ്റ് നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് മദ്രാസ് ഹൈകോടതിയുടെ നിർദേശം. ജെ യുവൻ മനോജ് എന്ന വിദ്യാർഥിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
യുവൻ മനോജ് പട്ടികജാതിക്കാരനാണെന്ന് പിതാവ് ജഗദീശൻ നൽകിയ ഹർജിയിൽ പറയുന്നു. 'എതിർപ്പുകൾ അവഗണിച്ച് ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ താൻ വിവാഹം കഴിച്ചു. 2019 ഏപ്രിലിൽ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി. മകനെ ചേർക്കാൻ അമ്പത്തൂരിലെ സ്കൂളിൽ എത്തിയപ്പോൾ ജാതി, മത കോളം പൂരിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. അതിന് താൻ വിസമ്മതിച്ചു. ഇതിനുശേഷം കുട്ടിക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചില്ല', ജഗദീശൻ ഹർജിയിൽ വ്യക്തമാക്കി.
അടുത്തിടെ ഇക്കാര്യം പുറത്തുവന്നപ്പോൾ, ഹർജിക്കാരന് ജാതിയില്ല, മതമില്ല എന്ന സർടിഫികറ്റ് നൽകുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് പ്രാദേശിക തഹസിൽദാർ ഓഗസ്റ്റ് 16ന് ഉത്തരവിറക്കി. തുടർന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ ജഗദീശൻ ആവശ്യപ്പെട്ട പ്രകാരം സർടിഫികറ്റ് നൽകാൻ ബന്ധപ്പെട്ട അധികാരികളോട് ജസ്റ്റിസ് ഖുദ്ദൂസ് നിർദേശിച്ചു.

Keywords: National, News, Top-Headlines, Latest-News, Chennai, High Court, Verdict, Court Order, Tamilnadu, School, Student, Certificate, HC orders issuance of no caste certificate to student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.