സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍കിംഗ്; ജൂണ്‍ 14 വരെ വ്യാപാരികള്‍ക്ക് നേരെ നടപടികളൊന്നും പാടില്ലെന്ന് ബോംബെ ഹൈകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com 11.05.2021) ജൂണ്‍ ഒന്നു മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ജൂണ്‍ 14 വരെ വ്യാപാരികള്‍ക്ക് നേരെ നടപടികളൊന്നും പാടില്ലെന്ന് കേന്ദ്ര സര്‍കാരിന് നിര്‍ദേശം നല്‍കി ബോംബെ ഹൈകോടതി. ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് കേന്ദ്ര സര്‍കാരിന് നിര്‍ദേശം നല്‍കിയത്.

ഓള്‍ ഇന്‍ഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ (ജിജെസി) ഡയറക്ടര്‍ ദിനേശ് ജയ്ന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിച്ച് മാത്രമേ ഹോള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കാവുവെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ കേരള ഹൈകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മെയ് 17ന് പരിഗണിച്ചേക്കും.

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍കിംഗ്; ജൂണ്‍ 14 വരെ വ്യാപാരികള്‍ക്ക് നേരെ നടപടികളൊന്നും പാടില്ലെന്ന് ബോംബെ ഹൈകോടതി

Keywords:  New Delhi, News, National, High Court, Gold, Central Government, HC reprieve till June 14 for jewellers who have not hallmarked gold ornaments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia