Black Grapes | കറുത്ത മുന്തിരി മതിവരുവോളം കഴിച്ചോളൂ; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍!

 


കൊച്ചി: (KVARTHA) മുന്തിരി കഴിക്കുന്നവരും കഴിക്കാത്തവരും ധാരാളം ഉണ്ടാവും. ചെറുതും വലുതുമായ പച്ചമുന്തിരി, കറുത്ത മുന്തിരി, ഉണക്ക് മുന്തിരി അങ്ങനെ മുന്തിരികൾ പല നിറത്തിലും വലിപ്പത്തിലും രുചി വ്യത്യാസത്തിലും വിപണിയിൽ ലഭ്യമാണ്. എന്നാൽ കറുത്ത മുന്തിരിയിലൂടെ നിരവധി ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ? നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളും ധാതുക്കളും വിറ്റാമിനുകളുമൊക്കെയാണ് നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ നില നിർത്തുന്നത്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം രോഗ സാധ്യതയെ വിദൂരമാക്കാനുള്ള പ്രതിരോധ കഴിവുകളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നതാണ്. കറുത്ത മുന്തിരിയുടെ ഗുണമേന്മകൾ എന്തൊക്കെയാണെന്ന് നോക്കാം.
  
Black Grapes | കറുത്ത മുന്തിരി മതിവരുവോളം കഴിച്ചോളൂ; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍!

കാൻസര്‍ രോഗികൾ വർധിച്ച് വരികയാണ് ഇക്കാലത്ത്. കാൻസർ ബാധിച്ചുണ്ടാകുന്ന മരണങ്ങളും നിത്യ സംഭവമായി മാറിയിരിക്കുന്നു. ഈ ഗുരുതരമായ കാൻസർ രോഗത്തെ ചെറുക്കാനുള്ള കഴിവ് കറുത്ത മുന്തിരിക്കുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇവയിലെ ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കിലുകളെ നിർവീര്യമാക്കുന്നു. ഒരു പരിധി വരെ കാൻസർ രോഗത്തെ തടയാൻ സഹായകമാണ് ഇത്. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിനും കറുത്ത മുന്തിരി നല്ലതാണ്. തിമിരം പോലെയുള്ള നേത്ര രോഗത്തിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും. മാക്യുലർ ഡീജനറേഷൻ പോലെയുള്ള വാർധക്യ സംബന്ധമായ നേത്ര ബുദ്ധിമുട്ടുകൾക്കും ഗുണകരമാണ്.

കറുത്ത മുന്തിരിയിൽ അടങ്ങിയിട്ടുള്ള സിയാക്സാന്തിൻ, ല്യുട്ടിൻ എന്നീ ഘടകങ്ങളാണ് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണകരമാണ്. ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഇത് ഏറെ സഹായിക്കും. ശരീരത്തിന് ആവശ്യമായ കാൽസ്യവും ധാരാളമുണ്ട്. മഗ്നീഷ്യവും, പൊട്ടാസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ധാതുക്കളാണ്.

ഒസ്ടിയോപോറോസിസ് തടയാനും ഗുണകരമാണ്. ധാരാളം ഫൈബർ ഉള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറിയും കൊഴുപ്പും കുറവാണ് മുന്തിരിയിൽ. അതിനാൽ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. മലബന്ധം, ദഹനക്കേട് തുടങ്ങീ ദഹന അസ്വസ്ഥതകളിൽ ആശ്വാസം ലഭിക്കാനും നല്ലതാണ്. ഇതിൽ ഡയറ്ററി ഫൈബർ ധാരാളം ഉണ്ട്. അത് കൊണ്ട് ദഹനം എളുപ്പമാക്കും. രക്ത സമ്മർദം കുറയ്ക്കാനും കറുത്ത മുന്തിരിയിലെ പൊട്ടാസ്യം സഹായിക്കും. അതുവഴി സ്‌ട്രോക് സാധ്യതയും കുറയും.

ഇതിലെ ആന്റിഓക്സിഡന്റുകൾ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തും. കറുത്ത മുന്തിരിയിൽ റെസ് വട്രോൾ, ഫ്ലേവനോയിഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. ഇങ്ങനെ നിരവധി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറുത്ത മുന്തിരി. രോഗികളോ സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ ആണെങ്കിൽ ഡോക്ടറുടെ അഭിപ്രായത്തോടെ മാത്രം മുന്തിരി ശീലമാക്കുക.


Keywords: Black Grapes,Tips, News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Kochi, Health Benefits of Black Grapes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia