Broccoli Benefit | അറിയണോ ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ? അലർജി മുതൽ കാൻസർ വരെ തടയാൻ അത്യുത്തമം

 


ന്യൂഡെൽഹി: (KVARTHA) കാബേജ് കുടുംബത്തിൽപ്പെട്ട ഒരു തരം പച്ചക്കറിയായ ബ്രോക്കോളി അറിയാത്തവരോ കഴിക്കാത്തവരോ കുറവായിരിക്കും. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ശരിക്കും അറിഞ്ഞിട്ടുണ്ടോ? പോഷകങ്ങളും പല തരം ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ബ്രോക്കോളിയുടെ ആരോഗ്യ ഗുണമേന്മകൾ അത്ഭുതപ്പെടുത്തും. ബ്രോക്കോളി കാത്സ്യത്തിന്റെ ഉറവിടമാണ്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.

Broccoli Benefit | അറിയണോ ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ? അലർജി മുതൽ കാൻസർ വരെ തടയാൻ അത്യുത്തമം

മനുഷ്യ ശരീരത്തിന് ആവിശ്യമായ വിറ്റാമിൻ ഇ, ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാലും സമ്പന്നമാണിത്. ശരീരത്തിനുതകുന്ന പ്രോട്ടീനും ബ്രോക്കോളിയിൽ ആവശ്യത്തിനുണ്ട്. കൂടാതെ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്. ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിതമാക്കാനും ഇത് സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി അത്യുത്തമമാണ്.

അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുകയാണെങ്കിൽ ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാനും സഹായിക്കും. ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള സൾഫറാഫേൻ ശ്വാസകോശ അണുബാധകളെ ശക്തമായി പ്രതിരോധിക്കുന്നു. തടിയുള്ളവർക്കും ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്. കാരണം അമിതമായ ശരീര ഭാരം കുറയ്ക്കുവാനും പൊണ്ണത്തടി ഉണ്ടാവാതിരിക്കാനും ഇത് ഗുണം ചെയ്യും. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് കാരണം.

ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കൂട്ടാനും ബ്രോക്കോളി മികച്ചതാണ്. അത് മൂലം കാൻസർ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാത്രമല്ല ബീറ്റാകരോട്ടിൻ, വിറ്റാമിൻ ബി, ഇ എന്നിവ ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ കാഴ്ചയ്ക്കും നല്ല ആരോഗ്യത്തിനും ഫലപ്രദമാണ്. തിമിരം പോലെയുള്ള കണ്ണ് രോഗങ്ങൾ തടയാനും ബ്രോക്കോളി കഴിക്കാം. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇവ മുൻപന്തിയിലാണ്. ഓർമ ശക്തി വർധിപ്പിക്കാനും സഹായകരമാണ്. കാരണം മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അൽഷിമേഴ്‌സ് പോലെയുള്ള രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കുന്നു.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ഫലപ്രദമായ പച്ചക്കറി കൂടിയാണ് ബ്രോക്കോളി. വിറ്റാമിൻ കെ, അമിനോ ആസിഡ്, മിനറൽസ് എന്നിവയും ഉള്ളതിനാൽ ചർമ സംരക്ഷണത്തിനും ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കുവാനും ഗുണം ചെയ്യും. ചർമ്മം വരണ്ടുണങ്ങുന്നവർക്ക് ബ്രോക്കോളി ശീലമാക്കാം. ഫ്രീറാഡിക്കലുകൾക്കും ഓക്സിഡേറ്റീവ് തകരാറുകൾക്കുമെതിരെ പ്രവർത്തിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ഇതിൽ ധാരാളമായിട്ടുണ്ട്. നമ്മുടെ നിത്യ പച്ചക്കറി കൂട്ടത്തിൽ ബ്രോക്കോളിയും ചേർക്കാൻ മറന്ന് പോവരുത്. രോഗികളോ മരുന്ന് കഴിക്കുന്നവരോ സ്ഥിരമായി കഴിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടാൻ ശ്രദ്ധിക്കുക.

Keywords: News, National, New Delhi, Broccoli, Health, Lifestyle, Benefits, Calcium, Eye, Skin Care, Magnesium,   Health Benefits of Broccoli.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia