Drink Soup | ദിവസവും സൂപ്പ് കുടിക്കൂ; ഫിറ്റ്‌നസ് നില നിര്‍ത്താനും സൗന്ദര്യത്തെ കാത്തു സൂക്ഷിക്കാനും വളരെ ഫലപ്രദം

 


കൊച്ചി: (KVARTHA) നല്ല ആഹാര ശീലങ്ങളിലൂടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നില നിർത്താൻ ശ്രമിക്കുന്നവരാണ് നമ്മള്‍. ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും ഏറെ പ്രാധാന്യം കൽപിക്കുന്നവരുമാണ്. ആരോഗ്യം കാത്തു സൂക്ഷിക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും ധാരാളം ഭക്ഷണ വിഭവങ്ങൾ ഉണ്ട്. അത്തരമൊരു ഭക്ഷണ വിഭവങ്ങളിൽപ്പെട്ടതാണ് സൂപ്പ്. ഇവ കുടിക്കുന്നത് മൂലം ധാരാളം ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് ലഭ്യമാകുന്നു. പോഷകങ്ങൾ നിറഞ്ഞ സൂപ്പ് രുചിയിലും മുൻപന്തിയിലാണ്. ഫിറ്റ്നസ് നില നിർത്താനും സൗന്ദര്യത്തെ കാത്തു സൂക്ഷിക്കാനും സൂപ്പ് ദിവസവും കുടിക്കുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Drink Soup | ദിവസവും സൂപ്പ് കുടിക്കൂ; ഫിറ്റ്‌നസ് നില നിര്‍ത്താനും സൗന്ദര്യത്തെ കാത്തു സൂക്ഷിക്കാനും വളരെ ഫലപ്രദം

നമ്മുടെ ശരീരത്തിൽ വലിയ തോതിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണ പാനീയമാണ് സൂപ്പ്. ദഹന പ്രക്രിയയെ എളുപ്പമാക്കാനും ഫലപ്രദമാണ്. ജലദോഷം, പനി, ചുമ പോലെയുള്ള കാലാവസ്ഥ അസുഖങ്ങളിൽ നിന്നും സുഖം നൽകാനും നല്ലതാണ്. എല്ലിന്റെയും പല്ലിന്റെയും സുഗമമായ ആരോഗ്യത്തിന് പ്രധാന പോംവഴിയാണ് സൂപ്പ്. എല്ല് സൂപ്പിൽ അടങ്ങിയിട്ടുള്ള കൊളാജൻ, സന്ധികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദഹനത്തെ എളുപ്പമാക്കുന്നതും ഇതിലെ കൊളാജൻ തന്നെയാണ്.

സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സന്ധികളുടെ വേദനയും അസ്വസ്ഥതകളും കുറയ്ക്കുന്നതിനും സൂപ്പ് നല്ലതാണ്. ഒരുപക്ഷേ ഓസ്റ്റിയോ ആർത്രൈറ്റിസ് തടയുന്നതിനും സൂപ്പിന്റെ ഗുണങ്ങൾ സഹായിച്ചേക്കാം. സൂപ്പിൽ നിന്ന് ലഭിക്കുന്ന കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയെല്ലാം നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. എല്ലുകളെ ബലമുള്ളതാക്കുകയും ശക്തമാക്കാനും സഹായിക്കുന്ന ഘടകങ്ങളാണ് ഇവയൊക്കെ. കൂടാതെ സൂപ്പിൽ അടങ്ങിയിട്ടുള്ള അവശ്യ അമിനോ ആസിഡുകൾ നല്ല കുടൽ ബാക്ടീരിയകളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു, ഇതും ദഹനത്തിന് മികച്ച വഴിയാണ്.

എല്ലിൻ സൂപ്പ് ശരീരത്തിൽ ആരോഗ്യമുള്ള എല്ലുകളെയും പല്ലുകളെയും നൽകുന്നു. കൂടാതെ ഇവ ഫിറ്റ്നസ് നിലനിർത്താനും പ്രധാനപ്പെട്ട ഭക്ഷണ പാനീയമാണ്. ഇതിൽ നിന്ന് ലഭ്യമാകുന്ന അമിനോ ആസിഡുകൾ നിങ്ങളുടെ ഫിറ്റ്നസ് നിലനിർത്താൻ കഴിവുള്ളതാണെന്ന് ഫിറ്റ്നസ് വിദഗ്ധർ വ്യക്തമാക്കുന്നു. പേശികളുടെ വീണ്ടെടുക്കലിനും ശരീര ഊർജ്ജത്തിനും എല്ല് സൂപ്പ് മികച്ചതാണ്. എല്ലിൻ സൂപ്പിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസാമൈൻ സന്ധി വേദന അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസകരമാണ്.

സന്ധി വേദന മാറാൻ ഗ്ലൂക്കോസാമൈൻ സപ്ലിമെന്റുകൾ തന്നെയാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. അതിനാൽ എല്ലിൻ സൂപ്പ് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം സന്ധികളിൽ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കാനും ഗുണകരമാണ്. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന സൂപ്പ് ഇനി നമുക്ക് ദൈനംദിന ആഹാര ശീലങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും അലർജിയുള്ളവരോ എന്തെങ്കിലും അസുഖം ഉള്ളവരോ ഡോക്ടറുടെ നിർദേശം തേടേണ്ടത് പ്രധാനമാണ്.

Keywords: News, National, Oversleeping, Health, Lifestyle, Food, Soup, Mental Health, Fitness, Amino Acids, Allergy,   Health benefits of eating soup, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia