Nuts Benefits | ആരോഗ്യകരവും രോഗമുക്തവുമായ ശരീരമാണോ ആഗ്രഹം? ദിവസവും കായ്ഫലങ്ങൾ കഴിക്കാം; പറഞ്ഞാലും തീരില്ല ഗുണങ്ങൾ!

 


ന്യൂഡെൽഹി: (KVARTHA) മനുഷ്യന്റെ നല്ല ആരോഗ്യം നിലനിർത്താൻ ദിവസവും കായ്ഫലങ്ങൾ അഥവാ നട്സ് കഴിക്കുന്നത്‌ നല്ലതാണ്. പോഷകങ്ങളുടെ കലവറയാണ് ഇവ. ഫൈബർ ആവശ്യത്തിന് ഉള്ളതിനാൽ ഹൃദയ രോഗങ്ങൾ, അർബുദം, പ്രമേഹം പോലുള്ള വലിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല നാരുകളാൽ സമ്പുഷ്ടമായ നട്സുകൾ കഴിക്കുന്നത് ദഹനത്തെയും സഹായിക്കുന്നു. കൂടാതെ, ഗ്ലൂക്കോസ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. പ്രമേഹവും അമിത കൊളസ്ട്രോളും അനുഭവിക്കുന്നവർക്ക് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. 

Nuts Benefits | ആരോഗ്യകരവും രോഗമുക്തവുമായ ശരീരമാണോ ആഗ്രഹം? ദിവസവും കായ്ഫലങ്ങൾ കഴിക്കാം; പറഞ്ഞാലും തീരില്ല ഗുണങ്ങൾ!

കൂടാതെ, ഉയർന്ന അളവിൽ നാരുകൾ കഴിക്കുന്നത് ഹൃദയ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതാണ്. കൊഴുപ്പുകൾ കുറഞ്ഞതിനാൽ ശരീര ഭാരം കുറയ്ക്കുവാനും നട്സുകൾ സഹായിക്കും. നട്സ് കഴിക്കുന്നതിലൂടെ വിശപ്പിനെ അകറ്റുകയും ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ദിവസവും നട്സ് കഴിക്കുന്നതിലൂടെ മാനസിക ആരോഗ്യത്തിനും മാനസിക സമ്മർദം കുറയ്ക്കാനും സഹായകമാണ്. മാനസികാരോഗ്യത്തിന് നട്സുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

പല തരത്തിലുള്ള നട്സുകൾ ഇന്ന് നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്. ബദാം, പിസ്ത, കശുവണ്ടി, വാൾനട്ട്, ഹസൽനട്ട്, നിലക്കടല അങ്ങനെ നീളുന്നു പട്ടിക. പ്രതിദിനം 30 ഗ്രാം അല്ലെങ്കിൽ ഒരു പിടി നട്‌സ് കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ നട്‌സും പ്രധാന പങ്ക് വഹിക്കുന്നു. ഇവ ധമനികളുടെ ആവരണത്തിന്റെ ആരോഗ്യം നിലനിർത്താനും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയ ആരോഗ്യത്തിനും  ഏറെ ഗുണം ചെയ്യുന്നുണ്ട് നട്സുകളുടെ നിത്യ ഉപയോഗം. 

ആൻ്റിഓക്‌സിഡൻ്റുകൾ നിറഞ്ഞതാണ് നട്സുകൾ. ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഫ്രീ റാഡിക്കലുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കോശങ്ങളുടെ കേടുപാടുകൾ തടയുന്നതിലൂടെ ആൻറി ഓക്സിഡൻറുകൾ ഒരു വ്യക്തിയെ ദീർഘകാലം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ചർമ സംരക്ഷണത്തിനും നട്സുകൾ നല്ലതാണ്. 

കായ്ഫലങ്ങൾ ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ നല്ല ആരോഗ്യം നില നിർത്തുന്നു. അമിതമായ ഉപയോഗം ഒന്നിനും നല്ലതല്ലെന്ന കാര്യം നട്സിന്റെ കാര്യത്തിലും ബാധകമാണ്. ഇനി സ്ഥിരമായി നട്സ് കഴിക്കാൻ തുടങ്ങുന്നവരും രോഗികളും നല്ലൊരു ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി അറിയുന്നതായിരിക്കും ഉചിതം.

Keywords: Health Tips, Health, Lifestyle, Diseases, New Delhi, Nuts, Fiber, Cancer, Almond, Cholesterol, Pistachio, Cashew, Walnut, Hazalnut, Health Benefits of Nuts.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia