Orange Benefits | ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ കൊളസ്ട്രോൾ നിയന്ത്രണം വരെ; ഓറഞ്ചിനുണ്ട് നമ്മളറിയാത്ത ഗുണങ്ങൾ
Feb 28, 2024, 10:38 IST
ന്യൂഡെൽഹി: (KVARTHA) സാധാരണ എല്ലാവർക്കും ഇഷ്ടപ്പെട്ട പഴമാണ് ഓറഞ്ച്. ഇതിന്റെ നിറവും രുചിയും പൊതുവെ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. രുചിയിലുപരി സർവ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഈ പഴം. നമ്മളറിയാത്ത ഒരുപാട് ഗുണങ്ങൾ മാർക്കറ്റിൽ സുലഭമായി കിട്ടുന്ന ഈ ഓറഞ്ചിലുണ്ട്.
പോഷകങ്ങളാൽ സമ്പുഷ്ടം
വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിങ്ങനെ പല ധാതുക്കളും ഓറഞ്ചിലുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിനും ഓറഞ്ച് കഴിക്കുന്നത് ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച വർധിപ്പിക്കാനും സഹായിക്കും. താരൻ മൂലമുള്ള പ്രശ്നങ്ങൾ ചികിത്സിക്കാനും ഓറഞ്ചിന് കഴിവുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
കൂടാതെ ചർമ്മ സംരക്ഷണത്തിനും ഓറഞ്ച് ശീലമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ നമ്മുടെ ചർമ്മത്തിൽ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും യുവത്വം നില നിർത്താൻ സഹായിക്കുകയും ചെയ്യും. പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും കരൾ, കഴുത്ത്, വായ, തല, വയർ എന്നിവിടങ്ങളിൽ ബാധിക്കുന്ന കാൻസറുകളിൽ നിന്നുമുള്ള സംരക്ഷണത്തിനും ഓറഞ്ച് അടക്കമുള്ള സിട്രസ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു. ഇത് അനീമിയ ഉണ്ടാകാനുള്ള സാധ്യതയെ ചെറുക്കുന്നു. മാത്രമല്ല ഓറഞ്ചിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോൾ നിയന്ത്രിതമാക്കാനും ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി കൂട്ടാനും മികച്ചതാണ് ഓറഞ്ച്. വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുന്നത് നിങ്ങളെ കൂടുതല് പ്രതിരോധശേഷിയുള്ളവരാക്കുകയും ചെയ്യും.
ഓറഞ്ചിലെ വിറ്റാമിൻ എ നിങ്ങളുടെ മ്യൂക്കസ് മെംബറേയിനുകളുടെ ആരോഗ്യം നിലനിർത്തുവാൻ സഹായിക്കും. ഇതിലൂടെ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ഉറപ്പു വരുത്താനും സഹായകരമാകും, കൂടാതെ അന്ധതയിലേക്ക് പോലും നയിച്ചേക്കാവുന്ന പ്രായവുമായി ബന്ധപ്പെട്ട വാസ്കുലർ തകരാറുകളും തടഞ്ഞു നിർത്താൻ ഇത് ഗുണം ചെയ്യും. ഓറഞ്ച് കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ എല്ലുകൾ, പേശികൾ, അവയവങ്ങൾ എന്നിവയെ ശക്തിപ്പെടുത്താനും ഇത് മികച്ചതാണ്. സർവ ഗുണങ്ങളാൽ സമ്പുഷ്ടമായ ഈ പഴം ഇനി നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇനിയും വൈകിക്കേണ്ടതില്ല. എന്നാൽ ഇത്തരം ഭക്ഷണ ശീലങ്ങൾ തുടങ്ങുന്നതിന് മുമ്പ് രോഗികളോ സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ ആണെങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.