Sesame Benefit | മുടിയും ചര്‍മവും സംരക്ഷിക്കാനും രോഗങ്ങൾ തടയാനും മുന്നിൽ; എള്ളിനുണ്ട് നമ്മളറിയാത്ത ആരോഗ്യ ഗുണങ്ങൾ
Mar 19, 2024, 18:40 IST
കൊച്ചി: (KVARTHA) എള്ളിനെ അറിയുന്നവർക്ക് ഒന്നും എള്ളിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചു അറിയണമെന്നില്ല. നമ്മുടെ ആരോഗ്യത്തിന് പ്രയോജനകരമായ നിരവധി ധാതുക്കൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, സിങ്ക് സെലീനിയം, ചെമ്പ് എന്നിവയെല്ലാം എള്ളിൽ അടങ്ങിയിട്ടുള്ള പോഷക ധാതുക്കളാണ്. ഇത് കഴിക്കുന്നത് ബുദ്ധിപരമായ വികാസത്തിന് വഴിയൊരുക്കും. കുട്ടികൾക്ക് ശരീരത്തിന് ബലവും പുഷ്ടിയും ലഭ്യമാക്കാൻ എള്ള് ഭക്ഷണത്തിൽ ചേർത്തുനൽകുന്നത് നല്ലതാണ്.
തൊണ്ടവേദനയ്ക്കും എള്ള് കഴിക്കുന്നത് പരിഹാരമാണ്. വായയുടെയും തൊണ്ടയുടെയും രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും എള്ളിനുണ്ട്. മുടിയഴകിനു മുടിയുടെ ആരോഗ്യത്തിനും ഈ കുഞ്ഞൻ അത്യുത്തമമാണ്. മുടികൾക്ക് നല്ല മിനുസവും കറുപ്പും നൽകാനും ഗുണം ചെയ്യും. വാത സംബന്ധമായ വേദനയും സന്ധികളിലെ വീക്കവുമെല്ലാം കുറയ്ക്കാന്‍ എള്ളിൽ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ അംശം സഹായിക്കും. ചുവന്ന രക്ത കോശങ്ങളുടെ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കാനും ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക് ഫലപ്രദമാണ്.
കാത്സ്യവും എള്ളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് അസ്ഥികളുടെ ആരോഗ്യത്തിനും നല്ലതാണ്. മഗ്നീഷ്യവും ഇതിൽ ധാരാളമുണ്ട്, അതിനാൽ എല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനം വരാനുള്ള സാധ്യത കുറയ്ക്കുന്നു. മറ്റു പോഷക ഘടകങ്ങളും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. എള്ളില്‍ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുള്ളതിനാൽ പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുവാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാൻ എള്ള് ഭക്ഷണത്തിൽ ചേർത്തോ അല്ലാതെയോ കഴിക്കുന്നത് ഉത്തമമാണ്. അലർജിയോ മറ്റ് പ്രശ്നങ്ങളോ ഉള്ളവർ ഡോക്ടറുടെ അഭിപ്രായത്തിന് മുൻഗണന നൽകുക.
Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Health Benefits of Sesame Seeds.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.