വിവാഹത്തെപ്പറ്റി അറിഞ്ഞത് 'വാര്‍ത്താമാധ്യമങ്ങളിലൂടെ' ; അറിയിക്കാത്തതിലും ക്ഷണിക്കാത്തതിലും പരിഭവം; തേജസ്വി യാദവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 10.12.2021) കഴിഞ്ഞ ദിവസം വിവാഹിതനായ തന്റെ മുന്‍ ഡെപ്യൂടി തേജസ്വി യാദവിന് അഭിനന്ദനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിവാഹത്തെപ്പറ്റി അറിയിക്കാത്തതിലും ക്ഷണിക്കാത്തതിലും ചെറിയ നിരാശയും നിതീഷ് കുമാര്‍ തന്റെ അഭിനന്ദന സന്ദേശത്തില്‍ പ്രകടിപ്പിച്ചു. ഇപ്പോള്‍ പ്രതിപക്ഷ നേതാവായ തേജസ്വി യാദവിന്റെ വിവാഹത്തെക്കുറിച്ച് 'വാര്‍ത്താമാധ്യമങ്ങളിലൂടെയാണ്' താന്‍ അറിഞ്ഞതെന്ന പരിഭവവും നിതീഷ് കുമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു..

വിവാഹത്തെപ്പറ്റി അറിഞ്ഞത് 'വാര്‍ത്താമാധ്യമങ്ങളിലൂടെ' ; അറിയിക്കാത്തതിലും ക്ഷണിക്കാത്തതിലും പരിഭവം; തേജസ്വി യാദവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍

നിതീഷ് കുമാറിന്റെ മുഖ്യ എതിരാളിയായ ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഇളയ മകനാണ് തേജസ്വി യാദവ്. ലാലു പ്രസാദും നിതീഷ് കുമാറും 1974-ലെ ജെപി പ്രസ്ഥാനം മുതല്‍ വിദ്യാര്‍ഥി നേതാക്കളായിരിക്കുന്ന കാലം മുതല്‍ പരസ്പരം അറിയാവുന്നവരാണ്.

കടുത്ത രാഷ്ട്രീയ വിരോധമുണ്ടെങ്കിലും രണ്ടുപേരുടെയും വീടുകളിലെ പല വിശേഷാവസരങ്ങളിലും ഇരുവരും പങ്കെടുത്തിരുന്നു. മൂന്നര വര്‍ഷം മുമ്പ് ലാലു പ്രസാദിന്റെ മൂത്തമകന്‍ തേജ് പ്രതാപിന്റെ വിവാഹത്തിനും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തേജ് പ്രതാപും ഭാര്യയും വേര്‍പിരിഞ്ഞിരിക്കയാണ്.

Keywords:  Heard about the wedding, congrats nonetheless: Nitish Kumar to Tejashwi Yadav, New Delhi, News, Marriage, Social Media, Chief Minister, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia