Arrested | ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ബധിരയും മൂകയുമായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍
Dec 30, 2023, 18:08 IST
ഭോപാല്‍: (KVARTHA) ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ബധിരയും മൂകയുമായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്‌ദോളിലാണ് ക്രൂരമായ സംഭവം റിപോര്‍ട് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടി എടുത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ അമ്മ വീട്ടിലില്ലാത്ത സമയത്ത് യുവാവ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാഘവേന്ദ്ര സിങ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അമ്മ കോട്വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായും പൊലീസ് അറിയിച്ചു.

Keywords: Hearing and speech-impaired girl molested by Neighbour in MP's Shahdol, Bhopal, News, Molestation, Minor Girl, Arrested, Police, Neighbour, Complaint, Crime, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.